(പഠനം)
ലളിതാംബിക അന്തര്‍ജനം
എന്‍.ബി.എസ് 1972
കഥാകൃത്തും നോവലിസ്റ്റുമായ ലളിതാംബിക അന്തര്‍ജനം രചിച്ച കൃതിയാണ് സീത മുതല്‍ സത്യവതി വരെ. പ്രൊഫ.എന്‍.കൃഷ്ണപിള്ളയുടെ അവതാരിക. ഉള്ളടക്കം: ചിരന്തന നാരി-സീത, മൂന്നു രാജമാതാക്കള്‍, അനുജന്റെ ഭാര്യ, ലങ്കേശ്വരന്റെ ധര്‍മപത്‌നി, ഒരു പതിതയുടെ കഥ, താര എന്ന വാനര രാജ്ഞി, കുബ്ജയായ ധാത്രി എന്നീ 7 വാല്മീകീരാമായണ നായികമാരെക്കുറിച്ചുള്ള ലേഖനങ്ങള്‍. കൂടാതെ, ധര്‍മ്മവ്യസനിയായ ഗാന്ധാരി, കുന്തി എന്ന വീരമാതാവ്, യജ്ഞസംഭവയായ ദ്രൗപദി, പ്രതികാരദേവത, ഒരേയൊരു പെങ്ങള്‍, ഭാരതജനനി-സത്യവതി എന്നീ ആറു വ്യാസനായികമാരെക്കുറിച്ചുള്ള ലേഖനങ്ങളും.