(ജീവചരിത്രം)
റമീസ് മുഹമ്മദ്
ഐ.പി.എച്ച് ബുക്‌സ് 2022

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രജീവിതത്തെ സമകാലികമായി കണ്ടെടുക്കുന്ന ഈ പുസ്തകം, മലബാര്‍ സമരങ്ങളെ മുന്‍നിര്‍ത്തി അധിനിവേശവിരുദ്ധ ദേശീയ സ്വാതന്ത്ര്യസമരത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ചരിത്രഗ്രന്ഥമാണ്. ഒരു സ്വതന്ത്രഗവേഷകന്റെ സത്യസന്ധതയും ഒരു സത്യാന്വേഷിയുടെ അന്വേഷണത്വരയും ഗ്രന്ഥത്തിലുടനീളം കാണാം. 1921ലെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന് സംഘടിതസ്വഭാവവും നേതൃത്വവും ഇല്ലായിരുന്നു എന്ന വാദങ്ങളെ തള്ളിക്കളയുന്നതും, അതിനു നേതൃത്വവും സംഘാടകത്വവും സംഘടനാരൂപവും ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്നതുമാണ് വാരിയംകുന്നന്റെ ചരിത്രജീവിതം വെളിപ്പെടുത്തുന്ന ഈ പുസ്തകം.