(ആയുര്‍വേദം)
സുശ്രുതന്‍

പ്രമുഖ ആയുര്‍വേദ ആചാരന്മാരിലൊരാളായ സുശ്രുതന്‍ രചിച്ച സുശ്രുത സംഹിതയ്ക്ക് നിരവധി വ്യാഖ്യാനങ്ങള്‍ മലയാളത്തില്‍ ഇറങ്ങിയിട്ടുണ്ട്.
1913ല്‍ തൃശൂര്‍ ഭാരതവിലാസം വടക്കേപ്പാട്ട് നാരായണന്‍ നായരുടെ വിവര്‍ത്തനവും വ്യാഖ്യാനവും പ്രസിദ്ധീകരിച്ചു. സി.കെ. വാസുദേവശര്‍മയുടെ ഹൃദയോല്ലാസം വ്യാഖ്യാനത്തോടെ ടി.സി പരമേശ്വരന്‍ മൂസ്സതിന്റെ അവതാരികയില്‍ പിന്നീട് പതിപ്പിറങ്ങി.