(ഖുര്‍ആന്‍ പഠനം)
ഡോ.ശരീഫ് അബ്ദുല്‍ അളീം
ഐ.പി.എച്ച് ബുക്‌സ് 2022

കാനഡയില്‍ സ്ഥിരതാമസമാക്കിയ ഈജിപ്ഷ്യന്‍ പണ്ഡിതന്‍ ഡോ. ശരീഫ് അബ്ദുല്‍ അളീമിന്റെ വിമന്‍ ഇന്‍ ഇസ്ലാം: ദ മിത്ത് ആന്റ് ദ റിയാലിറ്റി എന്ന കൃതിയുടെ മലയാള മൊഴിമാറ്റം. ഇസ്ലാമിനെതിരായ വിമര്‍ശനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് സ്ത്രീയുടെ പദവി. മറ്റൊന്നാണ് അടിച്ചമര്‍ത്തലിന്റെ പ്രതീകമായി കാണുന്ന പര്‍ദ. മതപരമായി ജൂത-ക്രൈസ്തവ പാരമ്പര്യം പേറുന്ന പാശ്ചാത്യരില്‍നിന്നാണ് ഈ വിമര്‍ശനത്തിന്റെ തുടക്കം. അതിനാല്‍ ജൂത- ക്രൈസ്തവ പാരമ്പര്യത്തില്‍ സ്ത്രീയെ എങ്ങനെ കാണുന്നു എന്ന ഒരു താരതമ്യത്തിലൂടെ ഇസ്ലാമിലെ സ്ത്രീയുടെ സ്ഥാനവും പദവിയും വ്യക്തമാക്കുകയാണ് ഗ്രന്ഥകാരന്‍.