സ്വരഭേദങ്ങള്‍
(ആത്മകഥ)
ഭാഗ്യലക്ഷ്മി
പ്രശസ്ത ഡബിംഗ് ആര്‍ട്ടിസ്റ്റും വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സംഘാടകയുമായ ഭാഗ്യലക്ഷ്മിയുടെ ആത്മകഥയാണിത്. കൃതിയെപ്പറ്റി പ്രമുഖ സിനിമാ സംവിധായകന് സത്യന് അന്തിക്കാട് ഇങ്ങനെ പറയുന്നു: ഈ ആത്മാവിഷ്കാരം ഒരു പാഠപുസ്തകമാണ്. ഇന്നത്തേതിലും ദുസ്സഹമായേക്കാവുന്ന ജീവിതഭൂമികകളില്‍ വളര്‍ന്നുവരേണ്ട, ജീവിക്കേണ്ട പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കുമെല്ലാം കരുത്തുപകരുന്ന പാഠപുസ്തകം; സര്‍വോപരി താങ്ങാന്‍ കുടുംബത്തിന്റെയോ സമ്പത്തിന്റെയോ പശ്ചാത്തല ശക്തികളൊന്നുമില്ലാത്ത ഒരു സാധാരണ പെണ്ണിന് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള കരുത്തുപകരുന്ന പാഠപുസ്തകം.’
Leave a Reply