(ഓര്‍മ്മ)
ജോണ്‍ പോള്‍
ഭരതന്‍ എന്ന പ്രതിഭാശാലിയായ ചലച്ചിത്രകാരനെ മുന്‍നിര്‍ത്തി ജോണ്‍പോള്‍ എഴുതിയ പുസ്തകമാണിത്. ഭരതന്റെ ജീവിതം ജോണ്‍ പോളിന്റെ കുറിപ്പുകളിലൂടെയും, ആത്മകഥനങ്ങളിലൂടെയും നമ്മെ തേടിയെത്തുന്നു. ഭരതന്റെ സഹധര്‍മ്മിണി കെ.പി.എ.സി.ലളിത, സഹപ്രവര്‍ത്തകര്‍ എന്നിവരിലൂടെയാണ് ഇതിലെ കഥനങ്ങള്‍ ഇതള്‍വിരിയുന്നത്. പി.എന്‍. മേനോന്‍, ജോണ്‍ എബ്രഹാം, ഭരത് ഗോപി, ശ്രീവിദ്യ, പവിത്രന്‍, കലാമണ്ഡലം ഹൈദരലി തുടങ്ങിയവരുടെ ചുടുനിശ്വാസങ്ങളും ഈ പുസ്തകത്താളുകളിലൂണ്ട്. അനന്തമായ കാലത്തിലേക്ക് അവരെല്ലം കടന്നുപോയി. ഓര്‍മ്മയുടെ ഊര്‍ജ്ജവും വെളിച്ചവും ഉള്‍ക്കൊള്ളുന്ന കൃതി.