(ജീവിത വീക്ഷണം)
പ്രൊഫ.(ഡോ.) ജോര്‍ജ് എബ്രഹാം
യൂണിവേഴ്‌സല്‍ പ്രസ് ന്യൂസിലാന്‍ഡ് 2022

പ്രൊഫ. (ഡോ.) ജോര്‍ജ് എബ്രഹാമിന്റെ ജീവിതവീക്ഷണങ്ങള്‍ കൊണ്ടു സമ്പന്നമാണ് ഈ കൃതി. പത്മഭൂഷണ്‍ ജസ്റ്റിസ് കെ.ടി.തോമസ് അവതാരിക എഴുതിയിരിക്കുന്നു. കൃതിയിലെ ഒരു ചെറിയ ഭാഗം ഇങ്ങനെ: ”കിണറിന്റെ ചുറ്റളവിനുള്ളിലെ സുഖശീതളിമയിലും സുരക്ഷിതത്വത്തിലും കഴിയുന്ന തവളയ്ക്ക് ആഴിയുടെ ആഴവും വിസ്തൃതിയും അന്യം. കിണറ്റില്‍നിന്നു കയറി, കൈത്തോട്ടിലൂടെ നീന്തി അരുവിയിലെത്തി, ആറ്റിലൂടെ ഒഴുകി, കായലും കടന്ന് കടലില്‍ എത്തിയാലേ തന്റെ വിശ്വാസപ്രമാണങ്ങള്‍ എതു തലത്തിലുള്ളതായിരുന്നു എന്ന് തവളയ്ക്ക് മനസ്സിലാവൂ. താന്‍ തീര്‍ത്ത ലോകവും, താന്‍ കണ്ട ലോകവും എന്തായിരുന്നുവെന്ന് ബോധ്യമാവൂ. ദുരക്കാഴ്ചയും വിശാലഹൃദയവും നോട്ടങ്ങളില്‍ മാറ്റങ്ങളുണ്ടാക്കും. ഉത്കൃഷ്ടമായവയെ യാത്രകള്‍ കണ്ടെത്തും, യാത്രകള്‍ തുടരണം.”
ഇതുപോലെ ആര്‍ക്കും പ്രചോദനമാകുന്ന വാക്കുകളും, ഇരുത്തിച്ചിന്തിപ്പിക്കുന്ന വരികളും ഈ ഗ്രന്ഥത്തിലുടനീളം തികച്ചും ലളിതമായ ഭാഷയില്‍ വായിക്കാമെന്ന് ജസ്റ്റിസ് കെ.ടി.തോമസ് എഴുതുന്നു.