(ലേഖനങ്ങള്‍)
സുനില്‍ പങ്കജ്
രാഷ്ട്രീയം, സിനിമ, ബിസിനസ്, സാമൂഹ്യ പ്രവര്‍ത്തനം തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങള്‍, അവരുടെ ഇഷ്ടങ്ങള്‍, ഇഷ്ടക്കേടുകള്‍, പ്രിയപ്പെട്ട ഓര്‍മകള്‍, മാറ്റാന്‍ ആഗ്രഹിക്കുന്ന സ്വഭാവശീലങ്ങള്‍ എന്നിങ്ങനെ നമ്മള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കൊച്ചുകൊച്ച് സ്വകാര്യങ്ങള്‍ ചേര്‍ത്തിണക്കിയതാണ് ഈ പുസ്തകം.
വ്യവസായ പ്രമുഖരായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, പി.എന്‍.സി മേനോന്‍, എം.പി രാമചന്ദ്രന്‍, സിനിമാതാരങ്ങളായ മോഹന്‍ലാല്‍, പൃഥ്വിരാജ്, സുരേഷ് ഗോപി, രാഷ്ട്രീയ നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.എം മാണി എന്നിങ്ങനെ പ്രശസ്തരായ ഒട്ടനേകം വ്യക്തികളാണ് ഇവിടെ മനസ്സ് തുറക്കുന്നത്. ഓരോരുത്തരെയും വിജയികളാക്കിയ ജീവിതസവിശേഷതകള്‍ ഇതിലൂടെ വായിച്ചറിയാം. അവയ്ക്ക് മിഴിവ് പകരാന്‍ ജീവസ്സുറ്റ കാരിക്കേച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.