സ്വപ്നതകര്‍ച്ചയുടെ കാലത്ത് ചരിത്രത്തിന്റെ ഇരുണ്ട ഒളിവിടങ്ങളിലേക്ക് മറഞ്ഞ കഥാപാത്രങ്ങള്‍ ഇവിടെ തിരിച്ചുവരുന്നു. ഒരേസമയം സവിശേഷ സംസ്‌കൃതിയുടെ വക്താക്കളും ഇരകളുമാണവര്‍. നിഗൂഡതകളും പ്രഹേളികാസ്വഭാവവും നോവലിന്റെ അടിസ്ഥാനസ്വഭാവമാകുന്നു. കുറ്റാന്വേഷണകഥയുടെ സങ്കേതം ഉപയോഗിച്ചുതന്നെ അതിനെ നിഷേധിക്കുന്ന ആത്മപ്രതിഫലന സ്വഭാവം കൈവരിക്കുകയാണ് ആളകമ്പടി. മുകുന്ദന്‍, ജോസഫ് ലൂസിയ എന്നിവര്‍ ഇതിലെ കഥാപാത്രങ്ങളാകുന്നു.