ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍
    ജാതിഭ്രഷ്ട് വന്ന ഒരു അന്തര്‍ജനത്തിന്റെ കഥയാണ് ഉണ്ണിക്കൃഷ്ണന്‍ പുതൂര്‍ അവതരിപ്പിക്കുന്നത്. കുറിയേടത്തു താത്രിയുടെ ചരിത്രകഥയില്‍ നിന്നാണ് കുഞ്ചണ്ണൂലി പിറക്കുന്നത്. കാമകലയുടെ പൂര്‍ണ്ണിമയില്‍ പ്രകാശപൂര്‍ണ്ണമായ അറുപത്തിനാല് രാത്രികള്‍ കുഞ്ചണ്ണൂലി പ്രകൃതിയായി, ശക്തിയായി നിലകൊണ്ടു. ഭൂപ്രഭുത്വത്തിന്റെയും ജാതീയമായ ഉച്ചനീചത്വത്തിന്റെയും നേര്‍ക്ക് കൊടുങ്കാറ്റുപോലെ ചീറിയടിച്ച കുഞ്ചണ്ണൂലിയുടെ ചിത്രീകരണത്തിലൂടെ സ്ത്രീത്വത്തിന്റെ ആന്തരശക്തി വെളിപ്പെടുത്തുകയാണ് നോവലിസ്റ്റ്. പരസ്പരം സ്‌നേഹിക്കാമെന്ന ഉഭയപ്രതിജ്ഞയോടെ ഫാദര്‍ ഡാമിയന്റെ വധുവായി തീരുകയാണ് കുഞ്ചണ്ണൂലി. പകയും കാമവുമൊക്കെ സ്‌നേഹത്താല്‍ പുതിയ സൗന്ദര്യവും ശാന്തിയും സ്വന്തമാക്കുകയാണ്.