ഇന്ത്യന്‍ ചരിത്രത്തിലെ മഹത്തായ കലാപം എന്നറിയപ്പെടുന്ന 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരമാണ് അമൃതംതേടി എന്ന നോവലിന്റെ പശ്ചാത്തലം. താന്തിയാതോപ്പി, ഉമാശങ്കര്‍, മാന്‍സിംഗ് എന്നീ കഥാപാത്രങ്ങള്‍ ഈ നോവലിന് മിഴിവുനല്‍കുന്നു. ഗായത്രിയെ ശത്രുക്കള്‍ ദ്രോഹിക്കുകയും കളങ്കപ്പെടുത്തുകയും ചെയ്യുന്നു. താന്തിയാത്തോപ്പിയും ഉമാശങ്കറും മാന്‍സിംഗിന്റെ കെണിയില്‍ അകപ്പെടുന്നു. ത്സാന്‍സി റാണിയെപ്പോലെ പൊരുതിമരിക്കേണ്ടവര്‍ക്ക് വിധിച്ചത് തൂക്കുമരമായിരുന്നു. ഇന്ത്യന്‍ ചരിത്രപശ്ചാത്തലം ഈ നോവലിന് ഏറെ സാധ്യതകള്‍ നല്‍കുന്നു. ദേശസ്‌നേഹത്തെ ഉജ്ജ്വലിപ്പിക്കുന്ന നോവലാണ് അമൃതംതേടി.