(അജ്ഞാതകര്‍ത്തൃകം)
പ്രാചീനമായ മലയാള പദ്യകൃതിയാണിത്. ശൂരനാട് കുഞ്ഞന്‍ പിള്ളയാണ് പ്രസാധനം ചെയ്തത്. വെണ്ണിക്കുളം ഗോപാലക്കുറുപ്പ് അവതാരിക എഴുതിയിരിക്കുന്നു.
രാജധാനിയായിക്കഴിഞ്ഞിട്ടില്ലാത്ത തിരുവനന്തപുരം ആണ് വര്‍ണനാവിഷയം. ഒരു പദ്യം ലീലാതിലകത്തില്‍ ഉദ്ധരിക്കുന്നതാണ് ഇതിന്റെ പ്രാചീനതയ്ക്ക് തെളിവെന്ന് അവതാരികാകാരന്‍. കാന്തളൂര്‍ ശാല തിരുവനന്തപുരത്തുണ്ടെന്ന് കൃതിയില്‍ നിന്ന് തെളിയുന്നു. കൃതി അപൂര്‍ണമാണ്.