ആദ്യപതിപ്പ് 2004 മേയ്
     ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനങ്ങള്‍ സമാഹരിച്ചത്. സി. ജെ.യുടെ വളര്‍ച്ചക്കടിസ്ഥാനം അവസാനിക്കാത്ത അന്വേഷണതൃഷ്ണയാണ്. അനുഭവങ്ങളിലൂടെയും വായനയിലൂടെയും ചിന്തയിലൂടെയും നിരന്തരം ആര്‍ജ്ജിക്കുന്ന അറിവ് ഈ അന്വേഷണതൃഷ്ണയെ പൂര്‍ണ്ണമായി ശമിപ്പിക്കുന്നില്ലെന്നു മാത്രമല്ല, അതിനെ വര്‍ദ്ധിപ്പിക്കുന്നുണ്ടുതാനും, ഇതിലെ 22 ലേഖനങ്ങളും ബഹുതലസ്പര്‍ശിയായ ഈ അന്വേഷണത്വരയുടെ ഫലങ്ങളാണ്. നാടകം, കവിത, കല, സാമൂഹ്യചിന്ത, വിമര്‍ശനം തുടങ്ങിയവ സി.ജെ.യുടെ സ്വതന്ത്രാഭിപ്രായങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സി. ജെ. എന്ന സ്വതന്ത്രചിന്തകന്റെ മൗലികത  നമുക്ക് ഇതില്‍ തിരിച്ചറിയാമെന്ന് അവതാരികയില്‍  ഡോ. കെ. അയ്യപ്പപ്പണിക്കര്‍ പറയുന്നു.
നിയോഗം. കൊച്ചി.