–   ഒരിക്കല്‍ മഴയില്ലാതെ നാടുമുഴുവന്‍ വെന്തുരുകുന്ന സമയത്ത് നാട്ടുകാര്‍ ഗുരുവിനെ സമീപിച്ച് സങ്കടമുണര്‍ത്തിച്ചു. അപ്പോള്‍ ശിവനെ സ്തുതിച്ചുകൊണ്ട് ഗുരു എഴുതിയ കൃതിയാണിത്. അതു രചിച്ചു ചൊല്ലിയ ഉടന്‍തന്നെ മഴപെയ്തത്രെ. ലോകര്‍ക്ക് ജീവന്‍ നിലനിര്‍ത്തേണ്ടതിന് ആവശ്യമായ വെള്ളം മുഴുവന്‍ ശിവന്‍ തന്റെ തലയില്‍ പേറിക്കൊണ്ട് തപസ്‌സിരിക്കുന്നു. അതുകൊണ്ട് ലോകര്‍ വലയുന്നു. ഈ സന്ദര്‍ഭത്തില്‍ ശിവനോടു പരിഭവം പറയുന്ന ഭാവത്തിലാണ് ഇതിന്റെ രചന. അഞ്ചു ശ്‌ളോകങ്ങള്‍ മാത്രമേയുള്ളൂ. ആദ്യവസാനം നിറഞ്ഞുനില്‍ക്കുന്നത് നര്‍മ്മരസമാണ്.