കല്ലൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട് (1776-1835) രചിച്ച ആട്ടക്കഥയാണ് ബാലിവിജയം. രാവണന്റെയും പുത്രന്‍ മേഘനാദന്റെയും ദ്വിഗ്വിജയങ്ങള്‍ പശ്ചാത്ത്‌ലമാക്കിയാണ് ആട്ടക്കഥ രചിച്ചത്.ബാലിവിജയം ആട്ടക്കഥയ്ക്ക് കവി നല്‍കിയ ആദ്യത്തെ പേരു രാവണബന്ധനം എന്നായിരുന്നു. രാവണന്‍ ഇന്ദ്രനെ ബന്ധിച്ച് ലങ്കയില്‍ കൊണ്ടുവരുന്നു. ഇന്ദ്രനെ മോചിപ്പിക്കാന്‍ ബാലിയും വാനരസേനയും നടത്തുന്ന യുദ്ധവും നാരദന്റെ പ്രവേശനവും കഥയില്‍ ഉള്‍പ്പെടുത്തി. രാവണനേയും ബാലിയേയും സന്ധിപ്പിക്കുന്നതിനുള്ള ചുമതല നാരദന്‍ വഹിക്കുന്നു.