(യാത്രാക്കുറിപ്പുകള്‍)
മുസാഫര്‍ അഹമ്മദ് വി
വിവിധ ദേശങ്ങളിലൂടെ, വിവിധ കാലങ്ങളിലൂടെ നടത്തിയ യാത്രാക്കുറിപ്പുകള്‍. ചരിത്രത്തിന്റെ സ്പന്ദനങ്ങള്‍ ആവഹിക്കുന്ന ഇടങ്ങളിലൂടെയും നഷ്ടപ്രതാപത്തിന്റെ നൊമ്പരങ്ങളിലൂടെയും പ്രതീക്ഷകള്‍ ഉണര്‍ത്തുന്ന സ്വപ്നങ്ങളിലൂടെയും കാലം നമിക്കുന്ന പുരാരേഖകളിലൂടെയും നിറങ്ങള്‍ വിതറുന്ന ആഘോഷങ്ങളിലൂടെയും ഗോത്രസംസ്‌കാരത്തിന്റെ നിഗൂഢതകളിലൂടെയും, വിവിധ വിശ്വാസങ്ങളിലൂടെയും, പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നിലൂടെയും സഞ്ചരിക്കുന്ന ഈ പുസ്തകം വി. മുസഫര്‍ അഹമ്മദിന്റെ അപൂര്‍വതകള്‍ നിറഞ്ഞ അനുഭവാവിഷ്‌കാരംകൂടിയാണ്. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് വി. മുസഫര്‍ അഹമ്മദിന്റെ ഏറ്റവും പുതിയ യാത്രാവിവരണഗ്രന്ഥം.