ഡോക്ട്രീന ക്രിസ്തം എന്‍ ലിന്‍ഗ്വാ മലബാര്‍ തമുള്‍
വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍
വിശുദ്ധ ഫ്രാന്‍സിസ് സേവ്യര്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതിയ കൃതിയുടെ തമിഴ് വിവര്‍ത്തനമാണ് ഡോക്ട്രീന ക്രിസ്തം എന്‍ ലിന്‍ഗ്വാ മലബാര്‍ തമുള്‍. 1578ല്‍ ഈ തമിഴ് കൃതി കൊല്ലത്തു നിന്ന് പ്രസിദ്ധീകരിച്ചു. ഭാരതീയ ഭാഷകളിലൊന്നിന്റെ തനതായ ലിപി ഉപയോഗിച്ച് ആദ്യമായി അച്ചടിച്ച കൃതിയാണിത്. തമ്പിരാന്‍ വണക്കം എന്നും ഈ കൃതിയെ പരാമര്‍ശിക്കാറുണ്ട്.ഈശോസഭാംഗങ്ങളായ ഫാ. ഹെന്റിക് ഹെന്റിക്കസ്, ഫാ. മാനുവല്‍ സാന്‍ പെദ്രോയുമാണ് പരിഭാഷകര്‍. ആകെ 16 താളുകളാണ് പുസ്തകത്തില്‍ ഉള്ളത്. ‘കമപഞ്ഞീയ തെചെസ്യ വകൈയിലെ നെടിരിക് പാതിരിയാല്‍ തമിഴിലെ പിരുത്തെഴുതിണ തമ്പിരാന്‍ വണക്കം’എന്നാണു പുസ്തകത്തിന് വൈദികര്‍ നല്‍കിയിട്ടുള്ള പേര്.
Leave a Reply