കേരളം മലയാളികളുടെ മാതൃഭൂമി
(ചരിത്രം)
ഇ.എം.എസ് നമ്പൂതിരിപ്പാട്
കോഴിക്കോട് ദേശാഭിമാനി 1947ല്‍ ഒന്നാംപതിപ്പായി പ്രസിദ്ധീകരിച്ചത്. രണ്ടും മൂന്നും ഭാഗങ്ങള്‍ 1948ല്‍ പ്രസിദ്ധീകരിച്ചു. ഒന്നാം ഭാഗത്തില്‍, ആദിമഘട്ടംമുതല് ബ്രിട്ടീഷ് ആധിപത്യം സ്ഥാപിക്കുന്നതുവരെയുള്ള ചരിത്രമാണ്. കേരളത്തിലെ സാമൂഹിക വ്യവസ്ഥയില്‍ ബ്രിട്ടിഷ് ഭരണം ഉളവാക്കിയ പരിവര്‍ത്തനങ്ങളാണ് രണ്ടാം ഭാഗത്തില്‍. മൂന്നാം ഭാഗത്തില്‍ കേരളത്തിലെ ജനാധിപത്യപ്രസ്ഥാനത്തിന്റെ ഉത്ഭവവും വളര്‍ച്ചയും പ്രതിപാദിക്കുന്നു.
മൂന്നുഭാഗങ്ങളും ചേര്‍ത്ത് ആദ്യമായി ഒറ്റപ്പുസ്തകമായി പ്രസിദ്ധീകരിച്ചത് 1964ല്‍ തൃശൂര്‍ കറന്റ് ബുക്സ്.
Leave a Reply