കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ മുഖപത്രം ആണ് ഗ്രന്ഥാലോകം.1948 ജൂണ്‍ മുതല്‍ തിരുവനന്തപുരത്തു നിന്നു പ്രസിദ്ധീകരിച്ചുവരുന്നു. പുസ്തകനിരൂപണങ്ങള്‍ക്കു പ്രാധാന്യം നല്കുന്നു. നിരൂപണങ്ങള്‍ക്കും സാഹിത്യലേഖനങ്ങള്‍ക്കും പുറമെ, ലൈബ്രറി സയന്‍സിലെ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാമീണ ഗ്രന്ഥശാലകളുടെ പരിചയക്കുറിപ്പുകളും നല്‍കുന്നു. ഗ്രന്ഥാലയവിശേഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ന്യൂസ് സപ്ലിമെന്റ് അനുബന്ധമായുണ്ട്. പ്രമുഖ സാഹിത്യകാരന്മാരില്‍ ചിലര്‍ മാസികയുടെ പത്രാധിപസമിതിയില്‍ പലപ്പോഴായി സേവനമനുഷ്ഠിച്ചിട്ടുണ്ട് .ആദ്യ പത്രാധിപര്‍ എസ്. ഗുപ്തന്‍നായര്‍.