ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക
(അനുഭവക്കുറിപ്പുകള്‍)
എച്ച്മുക്കുട്ടി
ഡി.സി ബുക്സ് 2023
സ്ത്രീജീവിതം എത്ര ദുഷ്കരമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് പൊള്ളുന്ന അനുഭവങ്ങളിലൂടെ എച്ച്മുക്കുട്ടി. അച്ഛനും ഭര്‍ത്താവും പുരുഷസമൂഹവും മതവും അധികാര സ്ഥാപനങ്ങളും എങ്ങനെ സ്ത്രീയെ ചവിട്ടിത്തേക്കുന്നുവെന്നും എന്നിട്ടും മഹാമാന്യതയുടെ പൊയ്മുഖമണിഞ്ഞ് അവര്‍ എങ്ങനെ സമൂഹത്തില്‍ നടുനായകത്വം വഹിക്കുന്നുവെന്നും ഈ അനുഭവകഥ ബോധ്യപ്പെടുത്തുന്നു. പൊള്ളുന്ന ലോഹലായനി ജീവിതത്തിലുടനീളം കുടിക്കേണ്ടിവരുന്ന ഒരുവളുടെ തുറന്നുപറച്ചിലിലൂടെ മലയാളിപുരുഷന്റെയും കുടുംബരൂപത്തിന്റെയും കാപട്യങ്ങളാണ് വെളിപ്പെടുന്നത്.
Leave a Reply