ജീവിക്കാന്‍ മറന്നുപോയ സ്ത്രീ (1952)
ഇത് ഭാമയെന്ന സ്ത്രീയുടെയും അവരുടെ കാമുകനായ ചന്ദ്രന്റെയും കഥയാണ്. ചിത്രകാരനായ ചന്ദ്രന് ഭാമയെ സ്നേഹിച്ചു. അവരുടെ വിവാഹം നിശ്ചയിച്ചു. എന്നാല്‍ വിവാഹത്തിനുമുന്‍പ് നാട്ടിലേക്ക് പോയ ചന്ദ്രന് രോഗം പിടിപെട്ടു മരിക്കുന്നു. ചന്ദ്രന്റെ സ്മരണയ്ക്കുമുന്നില്‍ സ്വയം സമര്‍പ്പിച്ചുകൊണ്ട് ഭാമ തന്റെ ശിഷ്ടായുസ് ചിലവഴിക്കുന്നു. അങ്ങനെയിരിക്കെ റേഡിയോയില്‍ പാടാന്‍ ഭാമയ്ക്ക് ക്ഷണം കിട്ടുന്നു. അവിടെ വച്ച് കനകം എന്ന പിന്നണിഗായികയെ ഭാമ പരിചയപ്പെടുന്നു. കനക ഒരു കത്തിലൂടെ ചന്ദ്രന് തന്റെ കാമുകനായിരുന്നുവെന്നും അതില്‍ തനിക്ക് ഒരു മകനുണ്ടെന്നുമുള്ള സത്യം വെളിപ്പെടുത്തുന്നു. സങ്കല്‍പ്പത്തിന്റെ മിഥ്യാലോകത്തില്നിന്നും യാഥാര്‍ത്ഥ്യത്തിന്റെ ലോകത്തിലേക്ക് ഭാമ ഇറങ്ങിവരുന്നു. തന്നെ വിവാഹം കഴിക്കാമെന്നു പറഞ്ഞിരുന്ന രാജന്റെ ഭാര്യയാകുവാന് ഭാമ തീരുമാനിക്കുന്നു. ഈ നോവല്‍ ഇതേ പേരില്‍ തന്നെ ചലച്ചിത്രമായിട്ടുണ്ട്.
Leave a Reply