(യാത്രാവിവരണം)
ദത്താത്രേയ ബാലകൃഷ്ണ കാലേല്‍ക്കര്‍ (കാക്കാ കാലേല്‍ക്കര്‍)
കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി രത്‌നമയീദേവി മലയാളത്തില്‍ 1964ല്‍ പരിഭാഷപ്പെടുത്തിയ കൃതി. ജീവിതത്തിന് ജീവനമായ ജലരാശികളുടെ ലീലാപ്രവാഹങ്ങളാണ് ജീവനലീല. ഭാരതത്തിലെ നദികളില്‍ ചിലതിനെപ്പറ്റി യാത്രാവേളയില്‍ ഉണ്ടായ അനുഭവങ്ങളെ ആസ്പദമാക്കി എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് ഗുജറാത്തിയിലും മറാത്തിയിലും ലോകമാതാ എന്ന പേരില്‍ പ്രസിദ്ധീകരിച്ചു. നദീവര്‍ണനകളോട് ചേരത്തക്കവണ്ണം തടാകങ്ങള്‍, പ്രപാതങ്ങള്‍, സമുദ്രം, സമുദ്രതീരം, സമുദ്രസംഗമം മുതലായവയുടെ വര്‍ണനകള്‍ കൂടി ചേര്‍ത്ത് ജീവനലീല എന്ന പേരില്‍ കേന്ദ്രസാഹിത്യ അക്കാദമിക്കുവേണ്ടി ‘ലോകമാതാ’ പരിഷ്‌കരിച്ചു. 1925 മുതല്‍ 1957 വരെ രചിക്കപ്പെട്ട ലേഖനങ്ങള്‍ ഉള്‍പ്പെടുന്നു.