സ്വാതന്ത്രസമ്പാദനത്തിനുശേഷമുള്ള ഭാഷാപത്രങ്ങളുടെ സാമാന്യമായ ചരിത്രം വളരെ സമര്‍ത്ഥമായി അവലോകനം ചെയ്ത് അവതരിപ്പിക്കുന്ന കൃതി. ഒരു ചരിത്രകഥപോലെ വായിച്ചുതീര്‍ക്കാം എന്ന മേന്മയും ഈ റഫറന്‍സ് ഗ്രന്ഥത്തിനുണ്ട്. പത്രമാരണനിയമങ്ങളെ ചെറുത്ത കേസരിയുടെയും സ്വദേശാഭിമാനിയുടെയും പത്രപ്രവര്‍ത്തനാനുഭവങ്ങള്‍, സി.പി. രാമസ്വാമിയെ ചെറുത്ത് നിലനിന്ന മലയാള മനോരമയുടെ തിരിച്ചുവരവ്, ഒക്‌ടോബര്‍ വിപ്‌ളവത്തിന്റെ പ്രതിഫലനങ്ങള്‍, രാജഭക്തിക്കും രാജശക്തിക്കും എതിരായ നിശിതമായ വിമര്‍ശനങ്ങള്‍ എന്നിവയെല്ലാം ഉള്ളടക്കത്തെ സമ്പന്നമാക്കുന്നു. 1847 മുതലുള്ള ഒരുനൂറ്റാണ്ടുകാലത്തെ പത്രപ്രവര്‍ത്തനത്തിന്റെ വളര്‍ച്ചയിലെ സവിശേഷതകള്‍ അടയാളപ്പെടുത്തുന്ന ഈ കൃതി ഭാഷാസാഹിത്യസംസ്‌ക്കാരിക ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വളരെ ഉപകാരപ്രദമാണ്.