സഫലമീ യാത്ര (കവിത)
എന്‍.എന്‍.കക്കാട്
എന്‍.എന്‍.കക്കാട് രചിച്ച കവിതാ സമാഹാരമാണ് സഫലമീ യാത്ര. ഏറെ ശ്രദ്ധയാകര്‍ഷിച്ച സഫലമീയാത്രയ്ക്ക് പല അവാര്‍ഡുകളും ലഭിച്ചു. ഓടക്കുഴല്‍ അവാര്‍ഡ് 1985, കവിതയ്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം 1986 ,വയലാര്‍ അവാര്‍ഡ് 1986 എന്നിവ അതില്‍ പ്രമുഖമാണ്.
കവിതയിലെ പ്രസിദ്ധമായ ചില വരികള്‍
ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍
ആതിര വരുംപോകുമല്ലേ സഖീ?
ഞാനീ ജനലഴിപിടിച്ചൊട്ടു നില്ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്ക്കൂ…
………………………
കാലമിനിയുമുരുളും..
വിഷുവരും വര്‍ഷം വരും
പിന്നെയോരോ തളിരിന്നും
പൂ വരും കായ്വരും
അപ്പോഴാരെന്നും
എന്തെന്നും ആര്‍ക്കറിയാം..
നമുക്കിപ്പോഴീയാര്‍ദ്രയെ
ശാന്തരായ് സൗമ്യരായ്
എതിരേല്ക്കാം
വരിക സഖി
അരികത്തു ചേര്ന്നുനില്ക്കൂ
പഴയൊരു മന്ത്രം സ്മരിക്ക
നാം
അന്യോന്യം ഊന്നു
വടികളായ് നില്ക്കാം
ഹാ! സഫലമീ യാത്ര…
Leave a Reply