ശതമുഖരാമായണം
(കാവ്യം)
എഴുത്തച്ഛന്
എഴുത്തച്ഛന് എഴുതിയതെന്നു വിശ്വസിക്കുന്ന കൃതിയാണ് ശതമുഖരാമായണം. വി. നാഗം അയ്യയുടെ ട്രാവന്‍കൂര്‍ മാനുവല്‍ എന്ന കൃതിയില്‍ പരാമര്‍ശിക്കുന്നത് പ്രകാരമാണിത്. പക്ഷേ ഇത് എഴുത്തച്ഛനല്ല എഴുതിയതെന്നത് ഏകദേശം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. സീതാവിജയം എന്നും പേരുള്ള ഈ കൃതി കിളിപ്പാട്ട് രീതിയിലാണ്. ഈ കൃതിയെ നാലു പാദങ്ങളായി വിഭജിച്ചിരിക്കുന്നു.
രാമായണം എന്നു പേരെങ്കിലും, വാല്മീകി എഴുതിയ രാമായണ കഥയല്ല ഇതില്‍ പ്രതിപാദിക്കുന്നത്. രാവണനെ വധിച്ചു രാമന് അയോധ്യയില്‍ തിരിച്ചുവന്നതിനു ശേഷം ശതാനനന്‍ എന്ന അസുരനെപ്പറ്റി അശരീരിവാക്യം ഉണ്ടാകുകയും തുടര്‍ന്ന് അഗസ്ത്യമുനിയുടെ നിര്‍ദ്ദേശപ്രകാരം, ശതാനനനെ നിഗ്രഹിക്കുന്ന കഥയാണ് ഇതില്‍. കാശ്യപമുനിക്ക് ദനു എന്ന ഭാര്യയിലുണ്ടായ മകനാണ് ശതാനനന്‍.
Leave a Reply