കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍
(ചരിത്രം)
ശൈഖ് സൈനുദ്ദീന്‍
വേലായുധന് പണിക്കശേരി വിവര്‍ത്തനം ചെയ്ത ഈ കൃതി 1963ല്‍ കോട്ടയം എന്‍.ബി.എസ് പ്രസിദ്ധീകരിച്ചു. ഇളംകുളം പി.എന്‍. കുഞ്ഞന്‍പിള്ള അവതാരിക എഴുതിയിരിക്കുന്നു. അറബിഭാഷയില്‍ എഴുതിയ ഗ്രന്ഥത്തിന്റെ പേര്: തുഹ് ഫത്തുല്‍ മുജാഹിദ്ദീന്‍ ഫീ അബ്സി അക്ബറില് ബുര്ത്തുക്കാലിയ്യിന് എന്നാണ്. അര്‍ഥം ഇതാണ്: പോര്ത്തുഗീസുകാരെക്കുറിച്ചുള്ള എതാനും ചില വിവരങ്ങളും വിശുദ്ധയോദ്ധാക്കള്ക്കുള്ള തിരുമുല്‍ക്കാഴ്ചയും.
കേരള ചരിത്രത്തെക്കുറിച്ച് അറിയാനുള്ള സത്യസന്ധമായ ഗൈഡ് എന്ന് പരിഭാഷകന് പറയുന്നു. പോര്‍ത്തുഗീസുകാര്‍ നടത്തിയ ക്രൂരപ്രവൃത്തികളുടെ വിവരണവും അന്നത്തെ കേരളീയ സാമൂഹികജീവിതത്തിന്റെ ചിത്രവും അടങ്ങിയിട്ടുള്ള ആധികാരികമായ ആദ്യത്തെ കേരളചരിത്രം എന്ന് അവതാരികകാരന്.
സത്യവിശ്വാസികളെ കുരിശാരാധകന്മാരോട് യുദ്ധത്തിന് പ്രേരിപ്പിക്കാന്‍ വേണ്ടിയാണ് പുസ്തകം എഴുതിയതെന്ന് ഗ്രന്ഥകാരന് എഴുതിയിരിക്കുന്നു. കേരളത്തില്‍ അറബികളും പറങ്കികളും തമ്മിലുള്ള പോരാട്ടത്തിന്റെ നേര്‍ചിത്രമാണിത്.
Leave a Reply