സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി
ടി.ഡി.രാമകൃഷ്ണന്
(നോവല്‍)
ടി.ഡി.രാമകൃഷ്ണന് എഴുതിയ നോവലാണു സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. പ്രധാനമായും മൂന്നു സ്ത്രീകളുടെ കഥയാണ് ഈ നോവല്‍. ഡോ.രജനി തിരണഗാമ, ദേവനായകി, സുഗന്ധി. ശ്രീലങ്കയില്‍ ജനിച്ച ഡോ.രജനി ഈഴപ്പോരില്‍ ജീവന് നഷ്ടപ്പെട്ട യാഴ്പ്പാണത്തിന്റെ വീരപുത്രികളില്‍ ഒരുവള്‍. ദേവനായകിക്ക് ആയിരം വര്‍ഷത്തോളം പഴക്കമുണ്ട്. രാജരാജചോളന്റെ കാലത്തോളം സുഗന്ധി എഴുത്തുകാരന്റെ ഭാവനയിലെ സൃഷ്ടിയാണ്.
പുരസ്കാരം
കെ. സുരേന്ദ്രന് നോവല്‍ പുരസ്കാരം 2015
എ. പി. കളയ്ക്കാട് പുരസ്കാരം 2016
വയലാര്‍ പുരസ്കാരം 2017
അക്ബര്‍ കക്കട്ടില്‍ പുരസ്ക്കാരം 2018
കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം 2016