ശ്യാമമാധവം (കാവ്യം)
പ്രഭാ വര്‍മ്മ
പ്രഭാവര്‍മ്മയുടെ കാവ്യകൃതിയാണ് ശ്യാമമാധവം. ഖണ്ഡകാവ്യമാണ്. കൃഷ്ണായനം മുതല്‍ ശ്യാമമാധവം വരെ പതിനഞ്ച് അധ്യായങ്ങളാണ്. ഈ കാവ്യത്തിനു ഒരു ബൃഹദാഖ്യായികയുടെ എല്ലാ ഗുണവിശേഷങ്ങളുമുണ്ട്. 2012ലാണ് പുറത്തിറങ്ങിയത്.
‘ശ്യാമമാധവം’ എന്ന കവിത വ്യാസമഹാഭാരതത്തെ അടിസ്ഥാന പാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു ‘കാവ്യ ഭാരതപര്യടന’മാണ്. വേടന്റെ അമ്പേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ കൃഷ്ണന്റെ മനസ്സിലൂടെ കടന്നുപോകുന്ന പോയകാല ജീവിതചിത്രങ്ങളാണ് ശ്യാമമാധവത്തിന്റെ പ്രമേയം. വൃത്ത താള ഭംഗികളോടെ, കാവ്യബിംബ സന്നിവേശത്തോടെ, അതിമനോഹരമായ ആവിഷ്കാരരീതിയാണ് ഈ കവിതയിലുള്ളത്. ഇതിഹാസ പുരാണങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താല്‍ നീറുന്ന മറ്റൊരു കൃഷ്ണനെ കാവ്യാഖ്യായികയിലൂടെ അനാവരണം ചെയ്യുന്നു. യുദ്ധവും സമാധാനവും എന്ന പ്രശ്നമാണ് ശ്രീകൃഷ്ണനെന്ന ഇതിഹാസ കഥാപാത്രത്തിന്റെ മനസ്സ് അനാവരണംചെയ്യുന്നതിലൂടെ ശ്യാമമാധവം ആവിഷ്കരിക്കുന്നത്.
പുരസ്കാരങ്ങള്‍
വയലാര്‍ രാമവര്‍മ്മ പുരസ്കാരം
മലയാറ്റൂര്‍ പുരസ്കാരം
Leave a Reply