(നോവല്‍)
തകഴി ശിവശങ്കരപ്പിള്ള

കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ നോവലാണ് തോട്ടിയുടെ മകന്‍. 1947 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാത്തലമാക്കി രചിച്ചതാണ് ഈ നോവല്‍. തൊഴിലാളിവര്‍ഗത്തിന്റെ ദുരിതജീവിതം ചിത്രീകരിക്കുകയും അധ്വാനത്തിന്റെയും വിയര്‍പ്പിന്റെയും വില അവര്‍ക്കു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്ത നോവല്‍. സമൂഹം അറപ്പോടും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവര്‍ക്കുമൊരു ജീവിതമുണ്ടെന്നും കാട്ടിക്കൊടുക്കാന്‍ തോട്ടിയുടെ മകനു കഴിഞ്ഞു. ഇശക്കുമുത്തു, മകന്‍ ചുടലമുത്തു, ചുടലമുത്തുവിന്റെ ഭാര്യ വള്ളി മകന്‍ മോഹനന്‍, പളനി, പിച്ചാണ്ടി, അലമേലു എന്നിവരാണ് കഥാപാത്രങ്ങള്‍.