(നോവല്‍)
പൗലോ കൊയ്‌ലോ

വെറോനിക്ക എന്ന 24 വയസ്സുകാരി സ്ലൊവേനിയന്‍ പെണ്‍കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പൗലോ കൊയ്‌ലോ 1998ല്‍ രചിച്ച വേറോനിക്ക ഡിസൈഡ് ടുഡെ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു. ഭ്രാന്തിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന ഈ പുസ്തകം പരോക്ഷമായി കൊയ്‌ലോയുടെ വിവിധ ഭ്രാന്താലയങ്ങളിലേ അനുഭവങ്ങളേകുറിച്ചാണ്. ഉന്മാദത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിക്കൊണ്ട് ജീവിതത്തിന്റെ മനോഹാരിതയെ മരണത്തിന്റെ മുനമ്പില്‍നിന്ന് തിരിച്ചറിയുന്ന വെറോനിക്കയുടെയും എഡ്വേഡിന്റെയും പ്രണയമാണ് ഈ നോവലില്‍. നാല്‍പ്പത്തഞ്ചു ഭാഷകളിലേക്ക് ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടു.