1967ല്‍ അമ്പലപ്പുഴയിലാണ് കവി കുഞ്ചന്‍ നമ്പ്യാരുടെ സ്മരണക്കായി കേരള സര്‍ക്കാര്‍ ഈ സ്മാരകം പണിയുന്നത്. എല്ലാവര്‍ഷവും മേയ് അഞ്ച് കുഞ്ചന്‍ നമ്പ്യാര്‍ ദിനമായി ആചരിക്കുന്നു. കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സഹകരണ സംഘമാണ് പ്രവര്‍ത്തനങ്ങള്‍ നയിക്കുന്നത്. സ്‌കൂളുകളില്‍ തുള്ളല്‍ പരിശീലിപ്പിക്കുക, വേലകളി, ചെണ്ട എന്നിവയില്‍ പരിശീലനം നല്‍കുക തുടങ്ങിയവയാണ് പ്രവര്‍ത്തനങ്ങള്‍. കുഞ്ചന്‍ നമ്പ്യാര്‍ക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കിള്ളിക്കുറിശ്ശിമംഗലത്തും ഉചിതമായ സ്മാരകമുണ്ട്.