ആലപ്പുഴ ജില്ലയില്‍ പുന്നപ്ര പറവൂരില്‍ പ്രവര്‍ത്തിക്കുന്ന ഗ്രന്ഥശാലയാണ് പറവൂര്‍ പബ്ലിക്ക് ലൈബ്രറി. 1947 ജൂണ്‍ 8 നാണ് ഇത് സ്ഥാപിച്ചത് ലൈബ്രറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനം. സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാലയ്ക്കുള്ള ലൈബ്രറി കൗണ്‍സിലിന്റെ പ്രഥമ സമാധാനം പരമേശ്വരന്‍ പുരസ്‌കാരം ലഭിച്ചിരുന്നു. സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറിക്ക് ലൈബ്രറി കൗണ്‍സിലിന്റെ പ്രഥമ സെക്രട്ടറിയായിരുന്ന ഐ.വി. ദാസിന്റെ പേരില്‍ കണ്ണൂര്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ 2012 ല്‍ ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരം, സംസ്ഥാനത്തെ ഏറ്റവും മികച്ച ലൈബ്രറിക്കുള്ള ഇ.എം.എസ് അവാര്‍ഡ് -2012 എന്നിവ ലഭിച്ചു.