Archives for മലയാളം
മലയാളത്തിലെ വനം-വന്യജീവി ഗ്രന്ഥങ്ങള്‍
മലയാള ഭാഷയില്‍ ശുഷ്‌കമായ ഒരു വിഭാഗമാണ് വനം-വന്യജീവി സംബന്ധമായ കൃതികളും വിജ്ഞാനവും. നമ്മുടെ കവികളുടെ പ്രകൃതി വര്‍ണനകളില്‍പ്പോലും കാടിന്റെ സൗന്ദര്യം അപൂര്‍വമാണ്. കാളിദാസന്‍, ബാണഭട്ടന്‍, ഭാസന്‍ എന്നീ വരിഷ്ഠ സംസ്‌കൃത കവികളും പണ്ഡിതന്മാരും കണ്ടതുപോലെ കാടുംമേടും നമ്മുടെ കവികള്‍ കണ്ടിട്ടില്ല. എന്നാല്‍,…
രമണൻ/അവതാരിക
ജോസഫ് മുണ്ടശ്ശേരി മലയാളത്തിൽ ഇങ്ങനെ ഒരനുഭവമോ? 1112-ൽ ഒന്നാം പതിപ്പ്, '15-ൽ രണ്ടാം പതിപ്പ്, '17-ൽ മൂന്നാം പതിപ്പ്, '18-ൽ നാലാം പതിപ്പ്, '19-ൽ അഞ്ചും ആറും ഏഴും എട്ടും ഒൻപതും പതിപ്പുകൾ, '20-ൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമ്മൂന്ന്, പതിനാല്…
നാടകത്തിലെ ജീവിതം, ജീവിതത്തിലെ നാടകം
അടൂര്‍ ഗോപാലകൃഷ്ണന്‍ (മലയാള സിനിമയെ ലോകചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ 'ജീവിതനാടകം- അരുണാഭം ഒരു നാടകകാലം' എന്ന ബൈജു ചന്ദ്രന്റെ പുസ്തകത്തെ സഹൃദയലോകത്തിന് മുമ്പാകെ അവതരിപ്പിച്ചുകൊണ്ട് കുറിച്ച വാക്കുകള്‍) നാടകത്തെ അറിഞ്ഞുതുടങ്ങുന്ന കാലമാണ് എനിക്ക്…
ഭാഷാജാലം 12 അപ്പനും അപ്ഫനും അപ്പസ്‌തോലനും
അപ്പന്‍ എന്ന പദം ദ്രാവിഡഭാഷകള്‍ക്ക് പൊതുവേയുളളതാണെങ്കിലും മറ്റുപല ഭാഷകളിലും കാണുന്നുണ്ട്. അപ്പന്‍, അമ്മ തുടങ്ങിയ പദങ്ങള്‍ ദ്രാവിഡ-സെമിറ്റിക് വര്‍ഗങ്ങള്‍ തമ്മിലുള്ള പുരാതന ബന്ധത്തെ സൂചിപ്പിക്കുന്നുവെന്ന് ഭാഷാശാസ്ത്രകാരനായ കാള്‍ഡ്വെല്‍ പറഞ്ഞിട്ടുണ്ട്. പേരപ്പന്‍, വലിയപ്പന്‍, ചിറ്റപ്പന്‍, ചെറിയപ്പന്‍, കൊച്ചപ്പന്‍, അമ്മായിയപ്പന്‍, അപ്പൂപ്പന്‍, അപ്പപ്പന്‍ എന്നിങ്ങനെ…
എം.വി.വിഷ്ണു നമ്പൂതിരിയുടെ ‘നമ്പൂതിരിഭാഷാ ശബ്ദകോശം’ എന്ന കൃതിക്ക് എന്‍.വി.കൃഷ്ണവാരിയര്‍ എഴുതിയ അവതാരിക
സാമുഹ്യമനുഷ്യന്റെ ഏററവും വലിയ സാധനയും സിദ്ധിമാണ് ഭാഷ. അതിനാല്‍ മനുഷ്യനെപ്പററിയുള്ള പഠനം, ഭാഷാപഠനം കൂടാതെ ഒരിക്കലും പൂര്‍ണമാവുകയില്ല. ഭാഷാപഠനത്തില്‍ എത്രയോ പുതിയ ശാഖകള്‍ അടുത്തകാലത്തു രൂപംകൊണ്ടിട്ടുണ്ട്. വ്യവസ്ഥിതമായ ഒരു സങ്കേതസമുച്ചയം, അല്ലെങ്കില്‍ സങ്കേതങ്ങളുടെ ഒരു വിശാലവ്യവസ്ഥ, ആണല്ലോ ഭാഷ. ഈ വ്യവസ്ഥയുടെ…
ബാഷ്പാഞ്ജലി / അവതാരിക/ ഈ. വി. കൃഷ്ണപിള്ള
ഒരു പക്ഷേ, ഇതിനകം ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതയെക്കുറിച്ച് എനിക്കുള്ള മതിപ്പിനെപ്പറ്റി സാഹിത്യാഭിമാനികളായ പലരും അറിഞ്ഞിരിക്കാം. അതുകൊണ്ട് ഈ മുഖവുരയിൽ ഇതിനകത്തടങ്ങിയിരിക്കുന്ന കാവ്യഖണ്ഡങ്ങളുടെ മാഹാത്മ്യത്തെപ്പറ്റി യാതൊന്നും പറയേണ്ടതായ ആവശ്യമില്ലല്ലോ. മലയാളത്തിലെ പല ഉത്കൃഷ്ടപത്രഗ്രന്ഥങ്ങളിലും നിരന്തരമായി കാണപ്പെട്ടു വന്ന ഇദ്ദേഹത്തിന്റെ കവിതകൾ, കുറേ…
മയൂഖമാല/പ്രസ്താവന/ചങ്ങമ്പുഴ കൃഷ്ണപിള്ള
ആയിരത്തിഒരുനൂറ്റിയെട്ടാമാണ്ടു മകരമാസത്തിൽ , ഇടപ്പള്ളി സാഹിത്യസമാജത്തിന്റെ വാർഷികയോഗത്തിൽ ഒരു പ്രസംഗത്തിനു ക്ഷണിക്കുവാനായി അതിന്റെ അന്നത്തെ കാര്യദർശിയായിരുന്ന എനിക്ക് എന്റെ വന്ദ്യഗുരുവായ ശ്രീമാൻ ജി.ശങ്കരക്കുറുപ്പിന്റെ ഭവനത്തിൽ ചെല്ലുവാനും, അദ്ദേഹത്തിന്റെ മാധുര്യം നിറഞ്ഞ ആതിഥ്യം സ്വീകരിക്കുവാനും ഭാഗ്യമുണ്ടായി. അന്ന് അദ്ദേഹത്തിന്റെ വായനമുറിയിൽ മേശപ്പുറത്തു കിടന്ന…
ദിവ്യഗീതം/ ചങ്ങമ്പുഴ കൃഷ്ണപിള്ള
ക്രൈസ്തവവേദഗന്ഥത്തിൽ സോളമന്റെ ജീവചരിത്രം സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്. അദ്ദേഹത്തിന് 700 രാജ്ഞിമാരും 300 വെപ്പാട്ടികളും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ കൃതികളിൽ ഏറ്റവും ഉത്തമമായി കീർത്തിക്കപ്പെടുന്ന ഒന്നത്രേ "സൊങ് ഒഫ് സൊങ്സ്" (ദിവ്യഗീതം). ഇതിനു ജയദേവകവിയുടെ 'ഗീതഗോവിന്ദ' വുമായി വലിയ സാദൃശ്യമുണ്ടെന്നാണ് അത് ഇംഗ്ലീഷിലേക്കു…
മോഹിനി /’സോമശേഖരൻ’/ചങ്ങമ്പുഴ കൃഷ്ണപിള്ള
മനശ്ശാസ്ത്രപണ്ഡിതന്മാരുടെ അത്ഭുതാവഹമായ അപഗഥനപാടവത്തെ കൊഞ്ഞനം കുത്തിക്കൊണ്ടു നിൽക്കുന്ന ഒന്നാണ് മനുഷ്യ ഹൃദയം. വൈചിത്യ്രങ്ങളും വൈവിധ്യങ്ങളും കെട്ടുപിണഞ്ഞു വിശകലന സാധ്യതയെ വെല്ലുവിളിച്ചുകൊണ്ടാണ് ഇന്നും അജയ്യഭാവത്തിൽ അതു നിലകൊള്ളുന്നത്. അടുത്തകാലങ്ങളിൽ ശാസ്ത്രത്തിന്റെ വളിച്ചം അകത്തുകടക്കാൻ തുടങ്ങിയതോടുകൂടി സുസൂഷ്മങ്ങളായ ഭാവകോടികളുടെ സങ്കീർണ്ണതയെ ആവരണം ചെയ്തുകൊണ്ടിരുന്ന അന്ധകാരപടലം…
മുഖവുര/സുധാംഗദ/ചങ്ങമ്പുഴ കൃഷ്ണപിള്ള
അപ്രഗല്ഭമായ എന്റെ തൂലികയുടെ അഞ്ചുദിവസത്തെ ചപലകേളിയുടെ സന്താനമാണ് ഈ 'സുധാംഗദ'. മൂന്നുവർഷത്തിനുമുമ്പ്, ഞാൻ എറണാകുളത്തു മഹാരാജകീയകലാശാലയിൽ പഠിച്ചുകൊണ്ടിരുന്ന കാലത്ത്, സതീർത്ഥ്യന്മാരായ എന്റെ ചില സുഹൃത്തുക്കൾ, ആംഗലേയമഹാകവി 'ആൽഫ്രഡ് ടെന്നിസൺ'ന്റെ 'CENONE' എന്ന കാവ്യഗ്രന്ഥം എനിക്കു തരികയും, അതു മലയാളത്തിലേക്ക് തർജ്ജിമ ചെയ്താൽ…