Archives for കൃതികള്‍ - Page 5
പഥികയും വഴിയോരത്തെ മണിദീപങ്ങളും
പഥികയും വഴിയോരത്തെ മണിദീപങ്ങളും(ആത്മകഥ) കെ. കല്യാണിക്കുട്ടിയമ്മ കെ. കല്യാണിക്കുട്ടിയമ്മ രചിച്ച ഗ്രന്ഥമാണ് പഥികയും വഴിയോരത്തെ മണിദീപങ്ങളും. 1994ല്‍ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നല്‍കുന്ന കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
പത്തുപാട്ട്
പത്തുപാട്ട്(സംഘസാഹിത്യം) സംഘം കൃതികളിലെ നീണ്ട പാട്ടുകള്‍ അടങ്ങിയ പത്ത് സുന്ദരകാവ്യങ്ങളുടെ സമാഹരമാണ് പത്തുപാട്ട്.300 ബി.സി ക്കും 200എ.ഡിക്കും ഇടയ്ക്കാണ് ഇത് എഴുതപ്പെട്ടതെന്ന് കരുതുന്നു. എട്ടുത്തൊകൈ എന്നറിയപ്പെടുന്നകവിതാസമാഹാരങ്ങളില്‍ നിന്നു വ്യത്യസ്തമായി അക്കാലത്ത് തമിഴില്‍ ഉണ്ടായ കവിതകളാണ് പത്തുപ്പാട്ട്.103 മുതല്‍782 വരെ വരികളുള്ള കവിതകള്‍…
പതിറ്റുപ്പത്ത്
പതിറ്റുപ്പത്ത്(സംഘ സാഹിത്യം) ചേരരാജാക്കന്‍മാരായ പത്തുപേരെക്കുറിച്ചു രചിക്കപ്പെട്ട പത്തു പാട്ടുകള്‍ വീതമുള്ളതും ആകെ നൂറെണ്ണം ചേര്‍ന്നതുമായ ഒരു സമാഹാരത്തെയാണ് പതിറ്റുപ്പത്ത് എന്നു പറയുന്നത്. പുറനാനൂറ്, അകനാനൂറ്, പതിറ്റുപ്പത്ത്, നറ്റിണൈ, ഐങ്കുറുനൂറ്, തൊല്കാപ്പിയം, കുറുംതൊകൈ, പെരുന്തൊകൈ, കലിത്തൊകൈ മുതലായവ ചേര്‍ന്നതാണ് മുഖ്യമായും സംഘസാഹിത്യം. പതിറ്റുപ്പത്തും 'പുറംകൃതി'കളാണ്. അതായത് സാമൂഹ്യവും…
പതിനെട്ടു നാടകങ്ങള്‍
പതിനെട്ടു നാടകങ്ങള്‍ ജയപ്രകാശ് കുളൂര്‍ ജയപ്രകാശ് കുളൂര്‍ രചിച്ച നാടകഗ്രന്ഥമാണ് പതിനെട്ടു നാടകങ്ങള്‍. 2008ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
ജാതിക്കുമ്മി
ജാതിക്കുമ്മി(കാവ്യം) കെ.പി.കറുപ്പന്‍ അധഃസ്ഥിത സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പണ്ഡിറ്റ് കറുപ്പന്‍ രചിച്ച ഒരു കാവ്യ ശില്‍പ്പമാണ് ജാതിക്കുമ്മി.1905ലാണ് 'ജാതിക്കുമ്മി' രചിക്കപ്പെട്ടതെങ്കിലും ആദ്യമായി അച്ചടിച്ചത് 1912ലാണ്. ശങ്കരാചാര്യാരുടെ മനീഷാപഞ്ചകത്തിന്റെ സ്വതന്ത്രവും വ്യാഖ്യാനാത്മകവുമായ ഒന്നാണിത്. ജാതി വ്യത്യാസത്തിന്റെ അര്‍ത്ഥശൂന്യതയെ വ്യക്തമാക്കുന്ന സൃഷ്ടി. ആശാന്റെ ദുരവസ്ഥ…
പണിതീരാത്ത വീട്
പണിതീരാത്ത വീട്(നോവല്‍) പാറപ്പുറം കെ.ഇ. മത്തായിയുടെ(പാറപ്പുറത്ത്) പ്രശസ്തനോവലാണ് പണിതീരാത്ത വീട്. 1964ലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. നൈനിത്താളിന്റെ പശ്ചാത്തലത്തില്‍ രചിച്ച നോവലില്‍ 'ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവുംകൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കുകീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കല്‍ത്തറയില്‍ കബറടക്കപ്പെടുന്ന മനുഷ്യജീവിതമാണ്' ആവിഷ്‌കരിക്കുന്നത്. തന്റെ…
വാണിഭം
വാണിഭം(നാടകം) എന്‍. ശശിധരന്‍ എന്‍. ശശിധരന്‍ രചിച്ച നാടകമാണ് വാണിഭം. 1999ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
വാക്യപദീയം
വാക്യപദീയം(വ്യാകരണ) ഭര്‍തൃഹരി ഭാരതത്തിലെ പ്രാചീനഭാഷാചിന്തകന്‍ ഭര്‍തൃഹരിയുടെ (ക്രി.വ. 450510) ഭാഷാദര്‍ശവും വ്യാകരണനിയമങ്ങളും അടങ്ങുന്ന മുഖ്യകൃതിയാണ് വാക്യപദീയം. മൂന്നു കാണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കൃതിയ്ക്ക് ത്രികാണ്ഡി എന്നും പേരുണ്ട്. തന്റെ കേന്ദ്ര ആശയമായ സ്‌ഫോടവാദം ഭര്‍തൃഹരി അവതരിപ്പിക്കുന്നത് ഈ രചനയിലാണ്. വാക്യപദീയത്തിന്റെ ആദ്യത്തെ…
വാക്കുകളും വസ്തുക്കളും
വാക്കുകളും വസ്തുക്കളും(നിരൂപണം) ബി. രാജീവന്‍ 2011ലെ നിരൂപണ ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കൃതിയാണ് ബി. രാജീവന്‍ രചിച്ച വാക്കുകളും വസ്തുക്കളും.വാക്കുകളും വസ്തുക്കളും, മാറുന്ന മാര്‍ക്‌സിസം, ശ്രീനാരായണന്റെ രാഷ്ട്രീയം, മാറുന്ന ബുദ്ധിജീവിതം, കവിതയും ചിന്തയും, മാറുന്ന കലാചിന്ത എന്നിങ്ങനെ…
വള്ളത്തോളിന്റെ കാവ്യശില്പം
വള്ളത്തോളിന്റെ കാവ്യശില്പം(വിമര്‍ശനം) എന്‍.വി. കൃഷ്ണവാരിയര്‍ ന്‍.വി. കൃഷ്ണവാരിയര്‍ രചിച്ച ഗ്രന്ഥമാണ് വള്ളത്തോളിന്റെ കാവ്യശില്പം. 1979ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.