Archives for കൃതികള്‍ - Page 6
വന്നന്ത്യേ കാണാം
വന്നന്ത്യേ കാണാം(നാടകം) തുപ്പേട്ടന്‍ തുപ്പേട്ടന്‍ എന്നറിയപ്പെട്ടിരുന്ന എം.സുബ്രഹ്മണ്യന്‍ നമ്പൂതിരി രചിച്ച നാടകമാണ് വന്നന്ത്യേ കാണാം. 2003ല്‍ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
വക്രോക്തി ജീവിതം
വക്രോക്തി ജീവിതം(കാവ്യമീമാംസ) കുന്തകന്‍ കുന്തകന്‍ എഴുതിയ കാവ്യമീമാംസഗ്രന്ഥമാണ് വക്രോക്തി ജീവിതം. കാരിക, വൃത്തി, ഉദാഹരണം എന്ന സമ്പ്രദായത്തില്‍ എഴുതിയ ഇതു സഹൃദയരുടെ ഹൃദയത്തിന് ആഹ്ലാദകരമായ വിധത്തില്‍ പുരുഷാര ്‍ത്ഥങ്ങള്‍ നേടുന്നതിന് സഹായിക്കുന്നു. അലങ്കാര ശബാദാര്‍ത്ഥങ്ങളാണ് കവിതയായി കുന്തകന്‍ അംഗീകരിക്കുന്നത്. വക്രമായ കവിവ്യാപാരത്താല്‍…
രാമചരിതം
രാമചരിതം(മഹാകാവ്യം) ചീരാമന്‍ പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ കൃതിയാണ് രാമചരിതം. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ് രാമചരിതം എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതില്‍ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ചിലര്‍ ഇതിനെ കാണുന്നു. രാമചരിതകര്‍ത്താവ് ഒരു ചീരാമകവി ആണെന്ന് ഗ്രന്ഥാവസാനത്തില്‍ സൂചിപ്പിക്കുന്നുണ്ട്. ചീരാമന്‍ എന്നത് ശ്രീരാമന്‍ എന്ന പദത്തിന്റെ…
രാമചന്ദ്രവിലാസം
രാമചന്ദ്രവിലാസം(മഹാകാവ്യം) അഴകത്ത് പത്മനാഭക്കുറുപ്പ് മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസം. അവതാരികയില്‍ എ.ആര്‍. രാജരാജവര്‍മ്മ പറയുന്നതാണ് അത്. 1907 ലാണ് ഈ കൃതി പ്രകാശിതമായത്. ഇരുപത്തിയൊന്ന് സര്‍ഗ്ഗവും ഒടുവിലത്തെ പ്രാര്‍ത്ഥനാനവകവും ഉള്‍പ്പെടെ 1832 ശ്ലോകമാണ് കാവ്യത്തിലുള്ളത്. രാമായണത്തിലെ…
രാമകഥപ്പാട്ട്
രാമകഥപ്പാട്ട്(കാവ്യം) അയ്യിപ്പിള്ള ആശാന്‍ പാട്ടുപ്രസ്ഥാനത്തിലുണ്ടായ ജനകീയ കാവ്യമാണ് രാമകഥപ്പാട്ട്. ഇരവിക്കുട്ടിപ്പിള്ളപ്പോര്, ഉലകുടപെരുമാള്‍ തുടങ്ങിയ പാട്ടുകളെപ്പോലെ തെക്കന്‍ നാടന്‍ പാട്ടുകളില്‍ ഒന്നു മാത്രമായാണ് സാഹിത്യചരിത്രകാരന്മാര്‍ രാമകഥപ്പാട്ടിനെയും കരുതിയിരുന്നത്. എന്നാല്‍ ഇതിന് മഹത്തരമായ ഒരു സ്ഥാനം നല്‍കിയത് പി.കെ. നാരായണപിള്ളയാണ്. 4 മുതല്‍ 17…
രാത്രിമൊഴി
രാത്രിമൊഴി(ചെറുകഥ) എന്‍. പ്രഭാകരന്‍ എന്‍. പ്രഭാകരന്‍ രചിച്ച ചെറുകഥയാണ് രാത്രിമൊഴി. ഈ കൃതിക്കാണ് 1996ല്‍ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.
രാത്രിമഴ
രാത്രിമഴ(കവിത) സുഗതകുമാരി സുഗതകുമാരിക്ക് 1978ല്‍ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിക്കൊടുത്ത കാവ്യസമാഹാരമാണ് രാത്രിമഴ. എങ്കിലും ഇന്നും, രാത്രിമഴ, നീയൊരാള്‍ മാത്രം, പൂങ്കൈത, തടാകം, കൂനനുറുമ്പ് എന്നിങ്ങനെ മുപ്പത്തിയെട്ട് കവിതകളാണ് ഈ സമഹാരത്തില്‍ ഉള്ളത്.
രാജപാത
രാജപാത(കവിത) ചെമ്മനം ചാക്കോ ചെമ്മനം ചാക്കോ രചിച്ച രാജപാത എന്ന കവിതാഗ്രന്ഥത്തിനാണ് 1977ല്‍ കവിതാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്.
മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളര്‍ച്ചയും
മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളര്‍ച്ചയും(നിരൂപണം) പി. ഗോവിന്ദപ്പിള്ള പി.ഗോവിന്ദപ്പിള്ള രചിച്ച ഗ്രന്ഥമാണ് മാര്‍ക്‌സിസ്റ്റ് സൗന്ദര്യശാസ്ത്രം: ഉത്ഭവവും വളര്‍ച്ചയും. 1988ല്‍ നിരൂപണപഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ കൃതി നേടി.
മാമ്പഴം
മാമ്പഴം(കവിത) വൈലോപ്പിള്ളി ശ്രീധരമേനോന്‍ വൈലോപ്പിള്ളി ശ്രീധരമേനോന്‍ 1936ല്‍ എഴുതിയ കവിതയാണ് മാമ്പഴം. വൈലോപ്പിള്ളിക്കവിതകളില്‍ ഏറ്റവും പ്രസിദ്ധമായ കൃതി. ഒരമ്മ മാമ്പഴക്കാലമാകുമ്പോള്‍ തന്റെ മരിച്ചുപോയ മകനെക്കുറിച്ച് ഓര്‍ക്കുന്നതാണ് പ്രതിപാദ്യം. കേകാ വൃത്തത്തില്‍ ഇരുപത്തിനാല് ഈരടികള്‍ അടങ്ങുന്ന ഈ കവിത ആദ്യം പ്രസിദ്ധീകരിച്ചത് മാതൃഭൂമി…