Archives for പുരസ്‌കാരം
ശൈഖ് സായിദ് പുസ്തക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
അബുദാബി : പതിന്നാലാമത് ശൈഖ് സായിദ് പുസ്തക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഴരലക്ഷം ദിര്‍ഹമാണ് ഓരോ വിഭാഗങ്ങളിലെയും സമ്മാനം. ശൈഖ് സായിദ് സാഹിത്യ പുരസ്‌കാരത്തിന് ടുണീഷ്യന്‍ കവിയായ മോന്‍സിഫ് ഔഹൈബി അര്‍ഹനായി. അദ്ദേഹത്തിന്റെ 'ദി പെനല്‍ട്ടിമേറ്റ് കപ്പ്' എന്ന സൃഷ്ടിയിലൂടെയാണ് പുരസ്‌കാരം തേടിവന്നത്.…
വിസ്ഡന്‍ പ്ലേയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ബെന്‍ സ്‌റ്റോക്ക്‌സിന്
ലണ്ടന്‍: വിസ്ഡന്‍ ലീഡിങ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സിന്. ഇംഗ്ലണ്ടിനെ ആദ്യമായി ലോക കിരീടത്തിലേക്ക് എത്തിച്ചതിനാണ് പുരസ്‌കാരം. 2005ന് ശേഷം ആദ്യമായാണ് ഒരു ഇംഗ്ലണ്ട് താരം വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍…
ജോണ്‍ പുളിനാട്ടിന്റെ പെയിന്റിങിന് അവാര്‍ഡ്
ന്യൂയോര്‍ക്ക് : മലയാളിയും അമേരിക്കന്‍ ചിത്രകാരനുമായ ജോണ്‍ പുളിനാട്ടിന്റെ പെയിന്റിങ് അവാര്‍ഡ്. ന്യൂയോര്‍ക്കില്‍ നടന്ന 'ഹെര്‍ സ്‌റ്റോറി' എന്ന വിഷയത്തില്‍ നടത്തിയ ചിത്ര പ്രദര്‍ശത്തില്‍ എണ്ണച്ചായത്തില്‍ രചിച്ച The Portrait of Georgia Okeeffe എന്ന പ്രതീകാത്മകമായ ചിത്രത്തിനാണ് അവാര്‍ഡ് ലഭിച്ചത്. പ്രശസ്തയായ ജോര്‍ജിയ…
ഐ.വി.ദാസ് പുരസ്‌കാരം ഏഴാച്ചേരിയ്ക്ക്
തിരുവനന്തപുരം: കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ സമഗ്ര സംഭാവനയ്ക്കുള്ള ഐ.വി. ദാസ് പുരസ്‌കാരത്തിന് കവി ഏഴാച്ചേരി രാമചന്ദ്രന്‍ അര്‍ഹനായി. 50,000 രൂപയാണ് പുരസ്‌കാരം.
കമലാ സുരയ്യാ ചെറുകഥാ പുരസ്‌കാരം
തിരുവനന്തപുരം: ഒന്‍പതാമത് കേരള കലാകേന്ദ്രം കമല സുരയ്യ ചെറുകഥാ പുരസ്‌കാരത്തിന് രചനകള്‍ ക്ഷണിക്കുന്നു. സാഹിത്യകാരി കമലാ സുരയ്യയുടെ സ്മരണാര്‍ത്ഥം നവാഗത എഴുത്തുകാരികള്‍ക്കായാണ് കേരള കലാകേന്ദ്രം കമലാ സുരയ്യ കള്‍ച്ചറല്‍ സെന്റര്‍ പുരസ്‌കാരം നല്‍കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന കഥാകാരിക്ക് പതിനായിരം രൂപയും…
നന്തന്‍കോട് വിനയചന്ദ്രന് പുരസ്‌കാരം
തിരുവനന്തപുരം: കേരളനടനം സപര്യാപുരസ്‌കാരത്തിന് നന്തന്‍കോട് വിനയചന്ദ്രന്‍ അര്‍ഹനായി. കേരളനടനത്തിന്റെ പ്രചാരത്തിനും അഭിവൃദ്ധിക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. ഗുരുഗോപിനാഥ് നടനഗ്രാമം ഏര്‍പ്പെടുത്തിയ പ്രഥമ സപര്യാപുരസ്‌കാരമാണിത്. 13ന് വൈകീട്ട് നടനഗ്രാമത്തില്‍ ചേരുന്ന സാംസ്‌കാരിക സദസ്സില്‍വച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.
വനിതസംരംഭകത്വ പുരസ്‌കാരം മൂന്നുപേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിത സംരംഭകത്വ പുരസ്‌കാരം മൂന്ന് പേര്‍ക്ക്.ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 7 ന് രാജ്യാന്തര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്നു…
കായകല്‍പം പുരസ്‌കാരം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക്
പയ്യന്നൂര്‍: സംസ്ഥാനത്തെ ഏറ്റവും മികച്ച താലൂക്ക് ആശുപത്രിക്കുള്ള കായകല്പ പുരസ്‌കാരം പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക്. ശതമാനം മാര്‍ക്കോടെയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രി പുരസ്‌കാര നേട്ടം കൈവരിച്ചിരിക്കുന്നത്. 15 ലക്ഷം രൂപയാണ് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിക്ക് പുരസ്‌കാരമായി ലഭിക്കുക. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ…
പ്രഭാവര്‍മ്മയ്ക്കുള്ള ജ്ഞാനപ്പാന പുരസ്‌കാരത്തിന് സ്‌റ്റേ
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ വര്‍ഷത്തെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് ജ്ഞാനപ്പാന പുരസ്‌കാരം കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മ്മയ്ക്കായിരുന്നു. പൂന്താനം നമ്പൂതിരിയുടെ സ്മരണയ്ക്കായി എല്ലാവര്‍ഷവും ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ജ്ഞാനപ്പാന പുരസ്‌കാരം. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്നാല്‍…
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രെഫ. സി.ജി. രാജഗോപാലിന്
ഡല്‍ഹി : കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019-ലെ വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം പ്രഫ. സി.ജി. രാജഗോപാലിന്. 50,000 രൂപയാണ് പുരസ്‌കാരം. തുളസീദാസിന്റെ ഹിന്ദി കൃതിയായ 'ശ്രീരാമചരിതമാനസം' മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതിനാണിത്. ശ്രീരാമചരിതമാനസം (തുളസീദാസ രാമായണം) എന്നാണ് പദ്യത്തില്‍ തന്നെയുള്ള വിവര്‍ത്തനത്തിന്റെ പേര്.വിവിധ കോളേജുകളില്‍…