Archives for മലയാളം
കേരളത്തിലെ പക്ഷികൾ (പക്ഷിനിരീക്ഷണം)
ഒന്നാംപതിപ്പിൻ്റെ മുഖവുര ഇന്ദുചൂഡന്‍ കുട്ടിക്കാലം മുതല്ക്ക് സകലജാതി ജീവികളേയും നോക്കിനടക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്ന എനിക്ക് കാലക്രമേണ പക്ഷികളോടു പ്രത്യേകിച്ചൊരു സ്‌നേഹമുണ്ടായിത്തീര്‍ന്നു. ഇതിനു മുഖ്യകാരണം ഞാന്‍ താഴ്ന്ന ക്ലാസ്സുകളില്‍ പഠിക്കുമ്പോള്‍ത്തന്നെ പക്ഷികളെപ്പറ്റിയുള്ള പുസ്തകങ്ങളാണ് എളുപ്പം കണ്ടെത്തിയിരുന്നതെന്നതാണ്. എങ്കിലും, നമ്മുടെ ഭാഷയില്‍ പക്ഷികളെ വിവരിക്കുന്ന ഒരു…
സംഘകാല കൃതികള്‍
തെക്കേഇന്ത്യയില്‍ ആദ്യം സാഹിത്യം ഉദ്ഭവിച്ചത് തമിഴകത്തെ ഭാഷയിലാണ്. സംഭാഷണഭാഷ മാത്രമായിരുന്ന തമിഴിനെ സാഹിത്യനിര്‍മ്മാണ യോഗ്യമാക്കിത്തീര്‍ക്കാന്‍ സംഘടിത പരിശ്രമങ്ങള്‍പോലും പണ്ഡിതന്മാരും കവികളും നടത്തിയിരുന്നു എന്നൂഹിക്കാന്‍ തെളിവുകളുണ്ട്. നെടുനാള്‍ കവിസംഘങ്ങള്‍ പ്രവര്‍ത്തിക്കുകയും അവയുടെ ആഭിമുഖ്യത്തില്‍ സാഹിത്യകൃതികള്‍ പരിശോധിച്ച് അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു എന്നു സാഹിത്യചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നു.…
തെറ്റും ശരിയും (ആ)
ആകര്‍ഷണീയം ആകര്‍ഷകം ആകസ്മീകം ആകസ്മികം ആകെക്കൂടി ആകക്കൂടി ആചാരനിഷ്ട ആചാരനിഷ്ഠ ആച്ചാദനം ആച്ഛാദനം ആജാനബാഹു ആജാനുബാഹു ആജ്ഞനേയന്‍ ആഞ്ജനേയന്‍ ആട്ടപ്പുറന്നാള്‍ ആട്ടപ്പിറന്നാള്‍ ആഡ്യന്‍ ആഢ്യന്‍ ആഢംബരം ആഡംബരം ആണങ്കില്‍ ആണെങ്കില്‍ ആണത്വം ആണത്തം ആതിതേയന്‍ ആതിഥേയന്‍ ആതിഥേയന്‍ (അതിഥി സല്‍ക്കാരം ചെയ്യുന്നവന്)…
തെറ്റും ശരിയും (അ)
അരാജകത്തം അരാജകത്വം അന്തസ് അന്തസ്സ് അതോറിട്ടി അതോറിറ്റി അതിനോടകം അതിനകം അശ്ശേഷം അശേഷം അസ്സഹനീയം അസഹനീയം അടിമത്വം അടിമത്തം അനാശ്ചാദനം അനാച്ഛാദനം അജഗജാന്തര വ്യത്യാസം അജഗജാന്തരം അഗസ്ത്യാര്‍കൂടം- അഗസ്ത്യര്‍കൂടം, അഗസ്ത്യകൂടം അജണ്ട അജന്‍ഡ അദ്ഭുതം അത്ഭുതം അര്‍ദ്ധരാത്രിയില്‍ അര്‍ദ്ധരാത്രി അപാകത അപാകം…
മലയാളത്തിലെ വനം-വന്യജീവി ഗ്രന്ഥങ്ങള്‍
മലയാള ഭാഷയില്‍ ശുഷ്‌കമായ ഒരു വിഭാഗമാണ് വനം-വന്യജീവി സംബന്ധമായ കൃതികളും വിജ്ഞാനവും. നമ്മുടെ കവികളുടെ പ്രകൃതി വര്‍ണനകളില്‍പ്പോലും കാടിന്റെ സൗന്ദര്യം അപൂര്‍വമാണ്. കാളിദാസന്‍, ബാണഭട്ടന്‍, ഭാസന്‍ എന്നീ വരിഷ്ഠ സംസ്‌കൃത കവികളും പണ്ഡിതന്മാരും കണ്ടതുപോലെ കാടുംമേടും നമ്മുടെ കവികള്‍ കണ്ടിട്ടില്ല. എന്നാല്‍,…
രമണൻ/അവതാരിക
ജോസഫ് മുണ്ടശ്ശേരി മലയാളത്തിൽ ഇങ്ങനെ ഒരനുഭവമോ? 1112-ൽ ഒന്നാം പതിപ്പ്, '15-ൽ രണ്ടാം പതിപ്പ്, '17-ൽ മൂന്നാം പതിപ്പ്, '18-ൽ നാലാം പതിപ്പ്, '19-ൽ അഞ്ചും ആറും ഏഴും എട്ടും ഒൻപതും പതിപ്പുകൾ, '20-ൽ പത്ത്, പതിനൊന്ന്, പന്ത്രണ്ട്, പതിമ്മൂന്ന്, പതിനാല്…
നാടകത്തിലെ ജീവിതം, ജീവിതത്തിലെ നാടകം
അടൂര്‍ ഗോപാലകൃഷ്ണന്‍ (മലയാള സിനിമയെ ലോകചലച്ചിത്ര ഭൂപടത്തില്‍ അടയാളപ്പെടുത്തിയ വിഖ്യാത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ 'ജീവിതനാടകം- അരുണാഭം ഒരു നാടകകാലം' എന്ന ബൈജു ചന്ദ്രന്റെ പുസ്തകത്തെ സഹൃദയലോകത്തിന് മുമ്പാകെ അവതരിപ്പിച്ചുകൊണ്ട് കുറിച്ച വാക്കുകള്‍) നാടകത്തെ അറിഞ്ഞുതുടങ്ങുന്ന കാലമാണ് എനിക്ക്…
ഭാഷാജാലം 12 അപ്പനും അപ്ഫനും അപ്പസ്‌തോലനും
അപ്പന്‍ എന്ന പദം ദ്രാവിഡഭാഷകള്‍ക്ക് പൊതുവേയുളളതാണെങ്കിലും മറ്റുപല ഭാഷകളിലും കാണുന്നുണ്ട്. അപ്പന്‍, അമ്മ തുടങ്ങിയ പദങ്ങള്‍ ദ്രാവിഡ-സെമിറ്റിക് വര്‍ഗങ്ങള്‍ തമ്മിലുള്ള പുരാതന ബന്ധത്തെ സൂചിപ്പിക്കുന്നുവെന്ന് ഭാഷാശാസ്ത്രകാരനായ കാള്‍ഡ്വെല്‍ പറഞ്ഞിട്ടുണ്ട്. പേരപ്പന്‍, വലിയപ്പന്‍, ചിറ്റപ്പന്‍, ചെറിയപ്പന്‍, കൊച്ചപ്പന്‍, അമ്മായിയപ്പന്‍, അപ്പൂപ്പന്‍, അപ്പപ്പന്‍ എന്നിങ്ങനെ…
എം.വി.വിഷ്ണു നമ്പൂതിരിയുടെ ‘നമ്പൂതിരിഭാഷാ ശബ്ദകോശം’ എന്ന കൃതിക്ക് എന്‍.വി.കൃഷ്ണവാരിയര്‍ എഴുതിയ അവതാരിക
സാമുഹ്യമനുഷ്യന്റെ ഏററവും വലിയ സാധനയും സിദ്ധിമാണ് ഭാഷ. അതിനാല്‍ മനുഷ്യനെപ്പററിയുള്ള പഠനം, ഭാഷാപഠനം കൂടാതെ ഒരിക്കലും പൂര്‍ണമാവുകയില്ല. ഭാഷാപഠനത്തില്‍ എത്രയോ പുതിയ ശാഖകള്‍ അടുത്തകാലത്തു രൂപംകൊണ്ടിട്ടുണ്ട്. വ്യവസ്ഥിതമായ ഒരു സങ്കേതസമുച്ചയം, അല്ലെങ്കില്‍ സങ്കേതങ്ങളുടെ ഒരു വിശാലവ്യവസ്ഥ, ആണല്ലോ ഭാഷ. ഈ വ്യവസ്ഥയുടെ…
ബാഷ്പാഞ്ജലി / അവതാരിക/ ഈ. വി. കൃഷ്ണപിള്ള
ഒരു പക്ഷേ, ഇതിനകം ശ്രീമാൻ ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ കവിതയെക്കുറിച്ച് എനിക്കുള്ള മതിപ്പിനെപ്പറ്റി സാഹിത്യാഭിമാനികളായ പലരും അറിഞ്ഞിരിക്കാം. അതുകൊണ്ട് ഈ മുഖവുരയിൽ ഇതിനകത്തടങ്ങിയിരിക്കുന്ന കാവ്യഖണ്ഡങ്ങളുടെ മാഹാത്മ്യത്തെപ്പറ്റി യാതൊന്നും പറയേണ്ടതായ ആവശ്യമില്ലല്ലോ. മലയാളത്തിലെ പല ഉത്കൃഷ്ടപത്രഗ്രന്ഥങ്ങളിലും നിരന്തരമായി കാണപ്പെട്ടു വന്ന ഇദ്ദേഹത്തിന്റെ കവിതകൾ, കുറേ…