Archives for മലയാളം - Page 9

ശബ്ദശാസ്ത്രം

മനുഷ്യന് കേള്‍ക്കാന്‍ സാധിക്കുന്നതും സാധിക്കാത്തതുമായ ശബ്ദങ്ങളെക്കുറിച്ചും വിവിധ മാദ്ധ്യമങ്ങളിലൂടെയുള്ള ശബ്ദത്തിന്റെ സഞ്ചാരത്തെക്കുറിച്ചും പഠിക്കുന്ന ഭൗതികശാസ്ത്രശാഖയാണ് ശബ്ദശാസ്ത്രം (ഇംഗ്ലീഷ്: Acoustics). ശബ്ദത്തിന്റെ ഉത്പാദനം,പ്രേഷണം, സ്വീകരണം, പ്രഭാവം, പ്രയോഗം എന്നിവയെക്കുറിച്ച് ഈ ശാഖ പഠനം നടത്തുന്നു. മാദ്ധ്യമങ്ങളിലുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനങ്ങളിലൂടെയാണ് ശബ്ദം സഞ്ചരിക്കുന്നത്. ശബ്ദത്തിന്റെ…
Continue Reading

ശീതങ്കന്‍ തുള്ളല്‍

ക്ഷേത്രകലാരൂപമായ തുള്ളലിന്റെ ഒരു രൂപമാണ് ശീതങ്കന്‍ തുള്ളല്‍. തുള്ളല്‍കഥകളുടെ രചനയ്ക്ക് ഉപയോഗിച്ചിട്ടുള്ള വൃത്തങ്ങളെയും നടന്റെ വേഷവിധാനത്തെയും ആസ്പദമാക്കി തരംതിരിച്ചിട്ടുള്ള മൂന്ന് വിധം തുള്ളലുകളില്‍ ഒന്നാണിത്. വേഗത്തില്‍ പാടേണ്ടത് ഓട്ടന്‍ തുള്ളലിനാനെങ്കില്‍, ശീതങ്കന്‍ തുള്ളലിന് വേഗത കുറച്ച് വേണം പാടാന്‍. പതിഞ്ഞരീതിയില്‍ പാടേണ്ടതാണ്…
Continue Reading

ആട്ടപ്രകാരങ്ങള്‍

കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയ ദൃശ്യകലാരൂപങ്ങള്‍ രംഗത്ത് അവതരിപ്പിക്കുമ്പോള്‍ ഓരോ കഥാപാത്രവും കാണിക്കേണ്ട ആംഗ്യമുദ്രാഭിനയരീതികളെ വിവരിക്കുന്ന കൃതിയാണ് ആട്ടപ്രകാരം. അഭിനയത്തില്‍ ഉപയോഗിച്ചുവരുന്ന നാട്യപ്രബന്ധങ്ങളിലെ കഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന നിര്‍ദ്ദേശങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. നാട്യപ്രബന്ധാദികളിലെ പാഠങ്ങളെയും, അവയെവിട്ട് നടന്‍ അഥവാ നടി…
Continue Reading

ആട്ടക്കഥയിലെ ചില ഒറ്റപ്പെട്ട കൃതികള്‍

കരീന്ദ്രന്‍' എന്ന അപരനാമധേയത്താല്‍ അറിയപ്പെടുന്ന കിളിമാനൂര്‍ രാജരാജവര്‍മകോയിത്തമ്പുരാന്റെ (1812-46) രാവണവിജയം ഒറ്റപ്പെട്ട മികച്ച ആട്ടക്കഥയാണ്. പുരാണോപജീവികളായ മറ്റു രചനകളിലെല്ലാം(ആട്ടക്കഥകള്‍ ഉള്‍പ്പെടെ) ദുഷ്ടനും ഭീകരനുമായി പ്രതിനായകസ്ഥാനത്തുമാത്രം നിറുത്തിയിട്ടുള്ള രാവണന്റെ രാജസപ്രൗഢിയെ പ്രകീര്‍ത്തിച്ചുകൊണ്ട് രചിക്കപ്പെട്ട ഈ കൃതി കേരളീയ സാഹിത്യകൃതികളില്‍ ഒറ്റപ്പെട്ടു നില്ക്കുന്നു. കാവ്യഭംഗിയും…
Continue Reading

ആട്ടക്കഥ

കഥകളി എന്ന കലാരൂപത്തിന്റെ രംഗാവതരണത്തിന് ഉപയോഗിക്കുന്ന നാട്യപ്രബന്ധമാണ് ആട്ടക്കഥ. ആട്ടക്കഥയുടെ ദൃശ്യ ആവിഷ്‌കാരമാണ് കഥകളി. രാമായണം കഥകളെ ആസ്പദമാക്കി കൊട്ടാരക്കര തമ്പുരാന്‍ രചിച്ചവയാണ് ആദ്യത്തെ ആട്ടക്കഥകള്‍. ഉണ്ണായി വാര്യര്‍ എഴുതിയ നളന്റെയും ദമയന്തിയുടെയും കഥയായ നളചരിതം ആട്ടക്കഥ, വയ്‌സ്‌കര ആര്യന്‍ നാരായണന്‍…
Continue Reading

ആഖ്യാനകാവ്യം

കഥാകഥനപ്രധാനമായ കാവ്യമാണ് ആഖ്യാനകാവ്യം. ലൗകികതയെയും അലൗകികതയെയും കൂട്ടിയിണക്കുന്ന ഇതിഹാസകൃതികളും ഭൗതികതയില്‍ ഊന്നിനില്ക്കുന്ന കാല്പനികകാവ്യങ്ങളും ഇതില്‍പെടുന്നു. മഹാകാവ്യം, ഖണ്ഡകാവ്യം എന്നിവയില്‍ നിന്നും വ്യത്യസ്തമായ വീരഗാഥകളാണ് ഇതില്‍. കാവ്യനാടകവും ഭാവഗീതവും ഇതിന്റെ നിര്‍വചനത്തില്‍പ്പെടുന്നെങ്കിലും നാടോടിക്കഥാകാവ്യം ആയിരിക്കും ആഖ്യാനകാവ്യം എന്ന വിശേഷണത്തിന് യോജിക്കുക. ചരിത്രകഥകളും പ്രാദേശികവിശ്വാസങ്ങളും…
Continue Reading

തദ്ഭവങ്ങളും തത്സമങ്ങളും

പഴയ മലയാളം അക്ഷരമാല തമിഴ് അക്ഷരമാലയോട് തുല്യമായിരുന്നു. അതില്‍ സംസ്‌കൃതത്തിലെ ഇരുപത്തിമൂന്ന് അക്ഷരങ്ങള്‍ കുറവായിരുന്നു. സ്വരാക്ഷരങ്ങളില്‍ ഖരവും അനുനാസികവും യ,ര,ല,വ,ള,ഴ,റ എന്നിവയും മാത്രമേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളൂ. പിന്നീട് സംസ്‌കൃത അക്ഷരമാല നാം സ്വീകരിച്ചപ്പോള്‍ കടം വാങ്ങിയത് 23 അക്ഷരങ്ങളാണ്. സ്വരാക്ഷരങ്ങളായ ഋ,…
Continue Reading

മലയാള ക്രിയകള്‍

മലയാളക്രിയകളുടെ പട്ടികയാണ് ഇനിക്കൊടുക്കുന്നത്. ദ്രാവിഡ ഭാഷകളിലെ പ്രകൃതിയില്‍നിന്ന് പൊന്തിവന്നിട്ടുള്ളതാണ് മലയാളത്തിന്റെ മാത്രമായ ക്രിയാരൂപങ്ങള്‍. അതില്‍ത്തന്നെ പലതും പഴഞ്ചനായി, ഉപയോഗത്തില്‍ ഇല്ലാതായി. അവ ഒഴിവാക്കി ഇന്നും പ്രചാരത്തിലുള്ളതാണ് മൂന്നു കാലങ്ങളിലായി (വര്‍ത്തമാനം, ഭൂതം, ഭാവി) നല്‍കുന്നത്. സംസ്‌കൃതത്തില്‍ നിന്നു വന്ന ക്രിയാരൂപങ്ങളുടെ പട്ടിക…
Continue Reading

മലയാളത്തില്‍ വന്ന സംസ്‌കൃത ക്രിയകള്‍

മലയാളത്തില്‍ ഉപയോഗിക്കുന്ന ക്രിയകളില്‍ ആയിരത്തിലേറെ എണ്ണം സംസ്‌കൃത ധാതുക്കളില്‍ നിന്ന് നിഷ്പന്നമായതാണ്. മലയാള ഭാഷയില്‍ ആകെയുള്ള ക്രിയാശബ്ദങ്ങളില്‍ മൂന്നിലൊന്നിലധികം വരും ഇത്.മലയാള ഭാഷയ്ക്ക് കരുത്തും സൗന്ദര്യവും പകരുന്നതില്‍ മുഖ്യപങ്കുവഹിച്ചവയാണ് ഈ ക്രിയകള്‍. ഭാഷയുടെ ഇന്നത്തെ വളര്‍ച്ചക്ക് ഈ ക്രിയകള്‍ നല്‍കിയ സംഭാവന…
Continue Reading

സര്‍വനാമങ്ങളുടെ വിഭക്തിരൂപങ്ങളുടെ മാതൃക

നാമങ്ങളിലും സര്‍വനാമങ്ങളിലും വിഭക്തി പ്രത്യയങ്ങളുടെ ഭേദം എങ്ങനെ എന്നറിയുന്നത് വ്യാകരണം അറിയുന്നതിനു മാത്രമല്ല, പ്രയോഗിക്കാനും ഉതകും. അനുസരിച്ച് സര്‍വനാമങ്ങളുടെ ലിംഗഭേദമനുസരിച്ചുള്ള രൂപമാതൃകയാണ് ഇവിടെ നല്‍കുന്നത്. നാമങ്ങളിലും സര്‍വനാമങ്ങളിലും വിഭക്തി പ്രത്യയങ്ങളുടെ ഭേദം എങ്ങനെ എന്നറിയുന്നത് വ്യാകരണം അറിയുന്നതിനു മാത്രമല്ല, പ്രയോഗിക്കാനും ഉതകും.…
Continue Reading