Archives for Featured - Page 2
എം.എം. ബഷീറിനും എന്‍. പ്രഭാകരനും സാഹിത്യ അക്കാദമി ഫെലോഷിപ്പ്
തൃശൂര്‍: കേരള സാഹിത്യ അക്കാദമിയുടെ 2022 ലെ ഫെലോഷിപ്പുകള്‍ക്ക് രണ്ടുപേര്‍ അര്‍ഹരായി. പ്രശസ്ത നിരൂപകന് ഡോ.എം.എം.ബഷീര്‍, കഥാകൃത്ത് എന്‍.പ്രഭാകരന് എന്നിവര്‍ക്കാണ് ഫെലോഷിപ്പ്. 50,000 രൂപ വീതമാണ് ഇവര്‍ക്ക് ലഭിക്കുക. പ്രമുഖ എഴുത്തുകാരായ ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെ.പി.സുധീര,…
ഗുരുകരുണാമൃതത്തിന് 67 വര്‍ഷത്തിനുശേഷം ഇംഗ്ലീഷ് പരിഭാഷ
67 വര്‍ഷംമുമ്പ് പ്രസിദ്ധീകരിച്ച, ആദ്ധ്യാത്മികശോഭ പകരുന്ന മലയാളകൃതിയായ ‘ഗുരുകരുണാമൃതം’ ഇതാദ്യമായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നു. കെ.ജി. പത്മാവതി അമ്മ 1966ല്‍ എഴുതിയതാണ് തന്റെയും കുടുംബത്തിന്റെയും ദൈവിക അനുഭവങ്ങള്‍ വിവരിക്കുന്ന ഈ പുസ്തകം. ശ്രീമദ് അഭേദാനന്ദ സ്വാമിജിയെ കാണാനുള്ള യാത്രയിലെ അപൂര്‍വ അനുഭവങ്ങളാണ് കൃതിയില്‍…
വി.മധുസൂദനന് നായര്‍ക്ക് ജ്ഞാനപ്പാന പുരസ്കാരം
തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം നല്കുന്ന 2023 ലെ ജ്ഞാനപ്പാന പുരസ്കാരം പ്രശസ്ത കവിയും അധ്യാപകനുമായ പ്രൊഫ.വി.മധുസൂദനന് നായര്‍ക്ക് ലഭിച്ചു. സമഗ്ര സാഹിത്യസംഭാവനയ്ക്കാണ് പുരസ്കാരം. അമ്പതിനായിരത്തി ഒന്നു രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനം ചെയ്ത പത്തുഗ്രാം സ്വര്‍ണ്ണപ്പതക്കവും, പ്രശസ്തിപത്രവും, ഓര്‍മ്മപ്പൊരുളും ( ഫലകവും)…
നയന മഹേഷിന്റെ കവിതാ സമാഹാരം ‘കുപ്പിവള’ പ്രകാശനം ചെയ്തു
തിരുവനന്തപുരം: നെല്ലിക്കാട് മദര്‍ തെരേസ കോളേജിലെ രണ്ടാം വര്‍ഷ ഇംഗ്ലീഷ് ബിരുദ വിദ്യാര്‍ഥിനി നയനമഹേഷിന്റെ കന്നി കവിതാ സമാഹാരമായ 'കുപ്പിവള' ശ്രദ്ധേയമായി. കഴിഞ്ഞദിവസം പ്രകാശനം ചെയ്ത പുസ്തകത്തിന്റെ ഒരു കോപ്പി കോളേജിലെത്തി പ്രിന്‍സിപ്പല്‍ ഡോ.ചെറിയാന് ജോണിന് കൈമാറി. പ്രിന്‍സിപ്പല്‍ നയനയെ അഭിനന്ദിക്കുകയും…
അക്ഷര സുല്‍ത്താന്‍ ബേപ്പൂരില്‍ സ്മാരകം ‘ആകാശമിഠായി’
കോഴിക്കോട്: മലയാളത്തിലെ എഴുത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകത്തിന്റെ പണി ബേപ്പൂരില്‍ തുടങ്ങി. കഥാകാരന് അവസാനം വരെ ജീവിച്ച വൈലാലില്‍ വീടെത്തുന്നതിനു മുമ്പ് ബേപ്പൂര്‍ ബിസി റോഡരികിലാണ് 'ആകാശ മിഠായി' എന്ന പേരില്‍ അദ്ദേഹത്തിന് സ്മാരകമുയരുന്നത്. വിനോദസഞ്ചാര വകുപ്പിനു കീഴില്‍…
സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്ക് എല്ലാവര്‍ഷവും അന്താരാഷ്ട്ര സാസ്കാരികോത്സവം
എരവിമംഗലത്ത് സുകുമാര്‍ അഴീക്കോട് സ്മാരകം മന്ത്രി ഉദ്ഘാടനം ചെയ്തു പ്രഥമ അന്താരാഷ്ട്ര സാഹിത്യോത്സവം തൃശൂരില്‍ തൃശൂര്‍: സുകുമാര്‍ അഴീക്കോടിന്റെ സ്മരണയ്ക്കായി എല്ലാ വര്‍ഷവും ഏഴുദിവസം നീളുന്ന സാസ്കാരികോത്സവം സംഘടിപ്പിക്കുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു. എരവിമംഗലത്ത് നവീകരിച്ച സുകുമാര്‍…
ടി.പത്മനാഭന് ഒരുലക്ഷം രൂപയുടെ നിയമസഭാ അവാര്‍ഡ്
തിരുവനന്തപുരം : കേരള നിയമസഭാ ലൈബ്രറി അവാര്‍ഡ് സാഹിത്യകാരന് ടി. പത്മനാഭന് നല്‍കും. മലയാള സാഹി ത്യത്തിന് നല്കിയ സമഗ്ര സംഭാവന പരിഗണിച്ചാണ് ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ്. അശോകന് ചരുവില്‍ ചെയര്‍മാനും ഡോ. ജോര്‍ജ് ഓണക്കൂര്‍, നിയമസഭ…
മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്കാരം
തിരുവനന്തപുരം: കേരളീയരായ മാധ്യമപ്രവര്‍ത്തകരുടെ ഏറ്റവും മികച്ച കൃതിക്ക് കേരള മീഡിയ അക്കാദമി ആഗോള പുരസ്കാരം നല്‍കും. 2022ല്‍ തിരുവനന്തപുരത്ത് നടന്ന ലോകകേരള മാധ്യമസഭയില്‍ വന്ന നിര്‍ദശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് കേരള മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്. ബാബു അറിയിച്ചു. 50,000…
സതീഷ് ബാബു പയ്യന്നൂര്‍ വിടവാങ്ങി
ചെറുകഥാകൃത്തും നോവലിസ്റ്റം മാധ്യമപ്രവര്‍ത്തകനുമായ സതീഷ്ബാബു പയ്യന്നൂര്‍ ഓര്‍മ്മയായി. നവംബര്‍ 24ന് ഉച്ചയ്ക്കുശേഷമാണ് സതീഷ് ബാബു പയ്യന്നൂരിനെ താമസിക്കുന്ന ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സോഫയില്‍ ഇരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ഭാര്യ ഫോണ്‍ വിളിച്ച് കിട്ടാത്തതിനെ തുടര്‍ന്ന് അടുത്തുതാമസിക്കുന്ന ബന്ധു എത്തിയപ്പോള്‍ വാതില്‍ തുറന്നില്ല.…
സി.രാധാകൃഷ്ണന് കേന്ദ്രസാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം, തോമസ് മാത്യുവിന് നിരൂപണ അവാര്‍ഡ്
ന്യൂഡല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. എഴുത്തുകാരന് സി.രാധാകൃഷ്ണന് കേന്ദ്രസാഹിത്യഅക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും. രാജ്യത്തെമുതിര്ന്ന സാഹിത്യകാരന്മാര്ക്കു നല്കുന്ന ഈ അംഗീകാരം മലയാളത്തില്‍നിന്ന് എം.ടി.വാസുദേവന്‍ നായര്ക്കാണ ്ഇതിനുമുന്പു ലഭിച്ചിട്ടുള്ളത്. സാഹിത്യ നിരൂപണത്തിനുള്ളപുരസ്കാരം (ഒരു ലക്ഷം രൂപ) എം.തോമസ്മാത്യുവിനാണ്. 'ആശാന്റെ സീതായനം' എന്ന…