Archives for Featured - Page 27
ഒ.എന്‍.വി എന്നും മനുഷ്യര്‍ക്കൊപ്പമായിരുന്നു: എം.ടി
തിരുവനന്തപുരം: എന്നും മനുഷ്യര്‍ക്കൊപ്പമായിരുന്നു കവി ഒ.എന്‍.വി കുറുപ്പെന്ന് വിശ്രുത എഴുത്തുകാരന്‍ എം.ടി.വാസുദേവന്‍ നായര്‍ പറഞ്ഞു. ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാദമിയുടെ ഒ.എന്‍.വി. സാഹിത്യപുരസ്‌കാരം അടൂര്‍ ഗോപാലകൃഷ്ണനില്‍ നിന്ന് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. നിയതിയുടെ അന്ധമായ…
എം.ടിക്ക് ഒ.എന്‍.വി അവാര്‍ഡ്
തിരുവനന്തപുരം: ഒ.എന്‍.വി. കള്‍ച്ചറല്‍ അക്കാഡമിയുടെ ഈ വര്‍ഷത്തെ ഒ.എന്‍.വി സാഹിത്യപുരസ്‌കാരം എം.ടി. വാസുദേവന്‍ നായര്‍ക്ക് നല്‍കും. മൂന്നു ലക്ഷം രൂപയും ശില്‍പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ.എം.എം. ബഷീര്‍ ചെയര്‍മാനും കൊ.ജയകുമാര്‍, പ്രഭാവര്‍മ്മ എന്നിവര്‍ അംഗങ്ങളുമായ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡ്…
കളക്ടര്‍ ബ്രോയുടെ ചിത്രം കാനില്‍
ജനകീയനായ കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ സംവിധാനം ചെയ്ത ഹ്രസ്വചിത്രം 'ദൈവകണം' കാന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് 'കളക്ടര്‍ ബ്രോ' എന്നപേരില്‍ ജനപ്രിയനായ പ്രശാന്ത് നായര്‍ തന്നെയാണ്. കാന്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്ന വിവരം ഐ.എ.എസ്…
മലയാളസിനിമയ്ക്ക് 10 അവാര്‍ഡ്
ഡല്‍ഹി: അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്രപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പ്രമുഖ സംവിധായകന്‍ ശേഖര്‍ കപൂറിന്റെ അധ്യക്ഷതയിലുള്ള സമിതിയാണ് വിധി നിര്‍ണയിച്ചത്. മികച്ച മലയാള സിനിമയ്ക്ക് തൊണ്ടിമുതലും ദൃക്‌സാക്ഷിയും അർഹമായി. ഇറാഖില്‍ കുടുങ്ങിപ്പോയ നഴ്സുമാരെ രക്ഷപ്പെടുത്തുന്നതു പ്രമേയമായെത്തിയ ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാർവതിക്കും…
ദ്രാവിഡ ഭാഷാ ഗോത്രങ്ങള്‍ക്ക് 4500 വര്‍ഷത്തെ പഴക്കം
ബെര്‍ലിന്‍: ഇന്ത്യയില്‍ 22 കോടി ആളുകള്‍ സംസാരിക്കുന്ന ദ്രാവിഡ ഭാഷകളുള്‍ക്കൊള്ളുന്ന ഗോത്രത്തിന് 4500 വര്‍ഷത്തെ പഴക്കമുണ്ടെന്ന് ഒരു പഠനത്തില്‍ കണ്ടെത്തി. മലയാളം, തമിഴ്, കന്നട, തെലുങ്ക് എന്നീ നാലു മുഖ്യ ഭാഷകളുള്‍പ്പെടെ എണ്‍പതോളം തരം ഭാഷകളാണ് ദ്രാവിഡ ഗോത്രത്തില്‍പ്പെടുന്നത്. ജര്‍മ്മനിയിലെ മാക്‌സ്പ്ലാങ്ക്…
എം.സുകുമാരന്‍ കഥാവശേഷനായി
തിരുവനന്തപുരം: വാക്കുകളില്‍ അഗ്നി നിറച്ച് പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങള്‍ കഥയില്‍ ആവിഷ്‌കരിച്ച പ്രമുഖ സാഹിത്യകാരന്‍ എം.സുകുമാരന്‍ അന്തരിച്ചു. 75 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. മരണസമയം ഭാര്യയും കഥാകാരി കൂടിയായ മകള്‍ രജനി മന്നാടിയാരും സമീപത്തുണ്ടായിരുന്നു. പിതൃതര്‍പ്പണം,…
ലണ്ടനില്‍ 42 വര്‍ഷം
ലോകസഞ്ചാരിയുടെ വിശേഷങ്ങള്‍
മീരയുടെ പ്രതിഷേധക്കവിത, കുരീപ്പുഴയങ്ങു വിരണ്ടു കാണും
കുരീപ്പുഴയങ്ങു വിരണ്ടു കാണും എഡേ മിത്രോം, കുരീപ്പുഴയങ്ങു വിരണ്ടു കാണും. പേടി കൊണ്ടു നാവു വരണ്ടു കാണും. ശരീരം കിടുകിടാ വിറച്ചു കാണും. കേട്ട തെറിയോര്‍ത്തു കരഞ്ഞു കാണും. ഇനിയെങ്ങും പ്രസംഗിക്കുകയില്ലെന്ന് തീരുമാനിച്ചു കാണും. ഇനി കൊന്നാലും കവിതയില്ല എന്ന് ആണയിട്ടു…
ഉദയപ്പൂര്‍ സംഗീതോത്സവം വെള്ളിയാഴ്ച തുടങ്ങും
ഉദയപ്പൂര്‍: മൂന്നു ദിവസത്തെ ഉദയ്പൂര്‍ ലോക സംഗീതോത്സവം ഫെബ്രുവരി 9 വെള്ളിയാഴ്ച തുടങ്ങും. സഞ്ജീവ് ഭാര്‍ഗ്ഗവയുടെ ആശയത്തില്‍ വിടര്‍ന്ന ഉത്സവത്തില്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നുളള സംഗീതജ്ഞര്‍ പങ്കെടുക്കും. തായ്‌ലന്‍ഡില്‍ നിന്നുള്ള എഷ്യ7, സ്‌പെയിനിലെ സാരംഗോ, ബ്രസീലിയന്‍ ഗായകന്‍ ഫേഌിയ കൊയിലോ, ഇറ്റാലിയന്‍…