പ്രമുഖ വ്യവസായി ജെ.രാജ്‌മോഹന്‍ പിള്ളയ്ക്ക് ‘സിദ്ധാര്‍ത്ഥന്‍’ എന്ന നോവലിന് വയലാര്‍ രാമവര്‍മ്മ സാംസ്‌കാരികവേദിയുടെ പുരസ്‌കാരം. ജൂലായ് 18 മുതല്‍ 24 വരെ തിരുവനന്തപുരം പുത്തരിക്കണ്ടം വയലാര്‍ നഗറില്‍ നടക്കുന്ന വയലാര്‍ സാംസ്‌കാരിക ഉത്സവത്തില്‍ വച്ച് പുരസ്‌കാരം വിതരണം ചെയ്യുമെന്ന് സാംസ്‌കാരിക വേദി പ്രസിഡന്റ് അഡ്വ.കെ.ചന്ദ്രികയും സെക്രട്ടറി മണക്കാട് രാമചന്ദ്രനും അറിയിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി.രാജീവിന് മാധ്യമ പുരസ്‌കാരവും ബി.ശശികുമാറിന് (വയലിന്‍) സംഗീത പുരസ്‌കാരവും കെ.ജി. സൂരജിന് (ഇലയുടെ ദേശാടനം) കവിതാ പുരസ്‌കാരവും സമ്മാനിക്കും.