ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക്. ഖത്തറിലെ പ്രവാസി ദോഹയും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏര്‍പ്പെടുത്തിയതാണ് വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം. ആര്‍ട്ടിസ്റ്റ് നമ്ബൂതിരി രൂപകല്‍പ്പന ചെയ്ത ഗ്രാമഫോണ്‍ ശില്‍പവും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം എം ടി വാസുദേവന്‍ നായര്‍ സമ്മാനിക്കും. പുരസ്‌കാര വിതരണ തിയ്യതി പിന്നീടറിയിക്കും.