Archives for Featured - Page 28
അക്രമം കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയതുപോലെ: കുരീപ്പുഴ
കൊല്ലം: ബുദ്ധമതക്കാരെ ഓടിക്കാന്‍ കൊടുങ്ങല്ലൂരില്‍ തെറിപ്പാട്ട് പാടിയതുപോലെയാണ് തനിക്കു നേരെ ആക്രമുണ്ടായതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു. ആക്രമണം ആസൂത്രിതമാണെന്ന് കുരീപ്പുഴ കുറ്റപ്പെടുത്തി. തന്നെ സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിപാടി കഴിഞ്ഞിറങ്ങിയപ്പോള്‍ ഒരു സംഘം ചാടി വീണു. ഗ്രന്ഥശാല പ്രവര്‍ത്തകര്‍…
സുജിത്തിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം
തിരുവനന്തപുരം: കേരള ലളിതകലാ അക്കാദമി കേരളകൗമുദി കാര്‍ട്ടൂണിസ്റ്റ് ടി.കെ സുജിത്തിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ ആര്‍ട്ട് ഗാലറിയില്‍ ഫെബ്രുവരി എട്ടിന് വൈകിട്ട് നാലുമണിയ്ക്ക് കാര്‍ട്ടൂണിസ്റ്റ് പി.വി കൃഷ്ണന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. ലളിതകലാ അക്കാദമി ചെയര്‍മാന്‍ നേമം…
എല്ലാറ്റിലും സ്ത്രീവിരുദ്ധത കണ്ടാല്‍ എഴുത്തു നിലയ്ക്കും: മുകുന്ദന്‍
തിരുവനന്തപുരം: ചെറിയ പരാമര്‍ശത്തിന്റെ പേരില്‍ സ്ത്രീവിരുദ്ധത ആരോപിക്കപ്പെട്ടാല്‍ എഴുത്തുകാര്‍ എഴുത്ത് നിര്‍ത്തേണ്ടിവരുമെന്ന് പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. കഥാപാത്ര സൃഷ്ടിയില്‍ യാദൃച്ഛികമായോ കഥാപാത്രം ആവശ്യപ്പെടുന്ന രീതിയില്‍ അനിവാര്യതയായോ കടന്നുവരുന്ന സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ വിവാദമാക്കരുത്. എന്നാല്‍, ബോധപൂര്‍വമുള്ള സ്ത്രീവിരുദ്ധത അംഗീകരിക്കാനാവില്ലെന്നും…
ഞാന്‍ ഫെമിനിച്ചികള്‍ക്കൊപ്പം: ജോയ്മാത്യു
തിരുവനന്തപുരം: ഫെമിനിസ്റ്റുകളെ ഉയര്‍ത്തിക്കെട്ടിയ മുടിയുടെയും മൂക്കുത്തിയുടെയും വട്ടപ്പൊട്ടിന്റെയും പേരില്‍ ഫെമിനിച്ചികള്‍ എന്ന പ്രയോഗം നടത്തി അപമാനിക്കരുതെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ മലയാളിയുടെ സുവിശേഷം എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജോയ് മാത്യു. ഞാന്‍ ഫെമിനിച്ചികള്‍ക്കൊപ്പമാണ്. ഫെമിനിച്ചി…
നമ്മള്‍ സൂപ്പ് കുടിക്കും, സായിപ്പിനു നമ്മുടെ ഭക്ഷണം വേണ്ടേ?
തിരുവനന്തപുരം: ഇന്ത്യന്‍ ഭക്ഷണം ലോകമൊന്നാകെ ഏറ്റെടുക്കുന്ന നാളെയാണ് തന്റെ സ്വപ്നമെന്ന് വ്യവസായസംരംഭകയും ടാബ്ലെസ് ഫുഡ് കമ്പനി സിഇഒയുമായ ഷഫീന യൂസഫലി പറഞ്ഞു. അന്താരാഷ്ട്ര അടുക്കളകളിലേക്ക് ഇന്ത്യന്‍ ഭക്ഷണത്തിന്റെ കടന്നുകയറ്റം എന്ന വിഷയത്തില്‍ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.…
ഈസ്റ്റിന്ത്യാ കമ്പനി കൊള്ളയടിച്ച സമ്പത്താണ് ബ്രിട്ടന്റെ ഐശ്വര്യം: ഡാല്‍റിമ്പിള്‍
തിരുവനന്തപുരം : ഇന്ത്യയില്‍ നിന്ന് ഈസ്റ്റിന്ത്യാ കമ്പനി കൊള്ളയടിച്ച വസ്തുക്കള്‍ കൊണ്ടാണ് ബ്രിട്ടന്‍ സമ്പന്ന രാഷ്ട്രമായതെന്ന് ബ്രിട്ടീഷ് ചരിത്രകാരനായ വില്യം ഡാല്‍റിമ്പിള്‍ പറഞ്ഞു. കനകക്കുന്ന് കൊട്ടാരത്തില്‍ മാതൃഭൂമി സാഹിത്യോത്സവത്തോടനുബന്ധിച്ച് തന്റെ പുതിയ പുസ്തകമായ 'ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അടരുകള്‍ തുറന്ന്' കാര്യങ്ങള്‍…
കളിയെഴുത്തിന്റെ പഴയ സുഖം ഒന്നുവേറെ
തിരുവനന്തപുരം: ഇപ്പോഴത്തെ കായിക എഴുത്തുകാരില്‍ സമൂഹമാധ്യമങ്ങളുടെ സ്വാധീനം വല്ലാതെ മുഴച്ചുകാണുന്നുണ്ടെന്നും ആ ശൈലി മാറ്റേണ്ടത് അനിവാര്യമാണെന്നും പത്രപ്രവര്‍ത്തകനായ എം.പി. സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. മാതൃഭൂമി സാഹിത്യോത്സവത്തില്‍ കളിയെഴുത്തിനെക്കുറിച്ചുള്ള സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍, അതേസമയം, സമൂഹമാധ്യമങ്ങള്‍ എഴുത്തിന്റെ വലിയ ലോകം തുറന്നിടുന്നതായി അയാസ്…
ശോഭയ്ക്കും ജയശ്രീക്കും ഇതു സൗഹൃദ സംഗമ വേദി
തിരുവനന്തപുരം: കനകക്കുന്നില്‍ നടക്കുന്ന മാതൃഭൂമി അന്താരാഷ്ട്ര സാഹിത്യമേളയുടെ വേദിയില്‍ രണ്ടു യുവതികള്‍ തമ്മിലുള്ള സൗഹൃദം എല്ലാവരും ശ്രദ്ധിച്ചു. ശശി തരൂരിന്റെ സഹോദരി ശോഭ തരൂരും എഴുത്തുകാരിയും തകഴി ശിവശങ്കരപ്പിള്ളയുടെ പൗത്രിയുമായ ജയശ്രീ മിശ്രയും തമ്മിലുളള സൗഹൃദമാണ് കൗതുകം പകര്‍ന്നത്. ശശി തരൂരിനോടൊപ്പം…
എന്തു വായിക്കണം, കാണണം, കഴിക്കണമെന്നൊക്കെ തീരുമാനിക്കാനാവാതായി: മുഖ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് അക്ഷരവിരുന്നൊരുക്കി മാതൃഭൂമി മാതൃകയായി. എന്തു വായിക്കണം, എന്തു കാണണം, എന്തു കഴിക്കണം എന്നൊക്കെ തീരുമാനിക്കാനുള്ള മനുഷ്യന്റെ അവകാശം ഇല്ലാതാവുന്ന അവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്ന് ഉത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതിനെതിരെ പ്രതികരിക്കാന്‍ കൂടുതല്‍ വായനയും…
എഴുതുന്നത് എഴുത്തുകാരനുതന്നെ മനസ്സിലാകണം: ടി.പത്മനാഭന്‍
തിരുവനന്തപുരം: എഴുതുന്നത് എഴുത്തുകാര്‍ക്ക് തന്നെ മനസിലാകണമെന്ന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭന്‍ പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പുതിയ കാലത്തെ പലതും തനിക്ക് മനസിലാകാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ എന്നല്ല ലോക സാഹിത്യത്തിലെ എല്ലാ വലിയ എഴുത്തുകാരും ഒട്ടേറെ കഷ്ടപ്പാടുകള്‍…