Archives for കേരളം - Page 2
ഫൊക്കാന വനിതാ രത്‌നം പ്രഥമ പുരസ്‌കാരം ശൈലജ ടീച്ചറിന്
ന്യൂജേഴ്‌സി : തങ്ങളുടെ കര്‍മ്മ മണ്ഡലങ്ങളില്‍ മികവ് തെളിയിച്ചിട്ടുള്ള വനിതകള്‍ക്കായി അമേരിക്കന്‍ മലയാളികളുടെ ദേശീയ കൂട്ടായ്മ ഫൊക്കാനയുടെ പ്രഥമ വനിതാരത്‌നം പുരസ്‌കാരം കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക്. രത്‌ന ഖചിതമായ പതക്കവും പ്രശംസ പത്രവുമടങ്ങുന്നതാണ് വനിതാരത്‌ന പുരസ്‌കാരം. ഈ പുരസ്‌കാരം പ്രകൃതി…
മഹാകവി അക്കിത്തത്തിന് പുതൂര്‍ പുരസ്‌കാരം
തൃശ്ശൂര്‍ : ഉണ്ണികൃഷ്ണന് പുതൂര്‍ സ്മാരക ട്രസ്റ്റിന്റെ പുതൂര്‍ പുരസ്‌കാരത്തിന് മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരി അര്‍ഹനായി. 11,111 രൂപയും കലാകാരന്‍ ജെ.ആര്. പ്രസാദ് രൂപകല്പനചെയ്ത വെങ്കലശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
കവി പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു
തിരുവനന്തപുരം: കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന പുതുശേരി രാമചന്ദ്രന്‍ അന്തരിച്ചു. 92 വയസ്സായിരുന്നു അദ്ദേഹത്തിന്. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.വര്‍ക്കല എസ്എന്‍ കോളജില്‍ അധ്യാപനായി ഔദ്യോഗിക ജീവിതം ആരംഭിച്ച പുതുശേരി രാമചന്ദ്രന്‍ നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഗ്രാമീണ ഗായകന്‍, ആവുന്നത്ര ഉച്ചത്തില്‍,…
കേരളത്തിന്റെ അക്ഷരമുത്തശ്ശിക്ക് നാരീശക്തി പുരസ്‌കാരം
ഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ സമൂഹത്തിന്റെ വിവിധ മേഖകളില്‍ മികവുതെളിച്ച 20 സ്ത്രീകള്‍ക്ക് രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളിക്ക് അഭിമാനമായി കാര്‍ത്ത്യായനിയമ്മയ്ക്ക് നാരീശക്തി പുരസ്‌കാരം ലഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചത്. 96ാം വയസ്സില്‍ പഠനത്തിനെത്തി…
നന്തന്‍കോട് വിനയചന്ദ്രന് പുരസ്‌കാരം
തിരുവനന്തപുരം: കേരളനടനം സപര്യാപുരസ്‌കാരത്തിന് നന്തന്‍കോട് വിനയചന്ദ്രന്‍ അര്‍ഹനായി. കേരളനടനത്തിന്റെ പ്രചാരത്തിനും അഭിവൃദ്ധിക്കും നല്‍കിയ സമഗ്ര സംഭാവനകള്‍ക്കാണ് പുരസ്‌കാരം. ഗുരുഗോപിനാഥ് നടനഗ്രാമം ഏര്‍പ്പെടുത്തിയ പ്രഥമ സപര്യാപുരസ്‌കാരമാണിത്. 13ന് വൈകീട്ട് നടനഗ്രാമത്തില്‍ ചേരുന്ന സാംസ്‌കാരിക സദസ്സില്‍വച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും.
വനിതസംരംഭകത്വ പുരസ്‌കാരം മൂന്നുപേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വനിത സംരംഭകത്വ പുരസ്‌കാരം മൂന്ന് പേര്‍ക്ക്.ശ്രുതി ഷിബുലാല്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ 7 ന് രാജ്യാന്തര വനിതാ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമര്‍പ്പിക്കുമെന്നു…
അവാര്‍ഡ് നല്‍കുന്നതില്‍ സ്വജനപക്ഷപാതമെന്ന് മൈക്ക്
ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയാണ് 'മൈക്ക്'. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ കമലിനും ബീനാ പോളിനുമെതിരെ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും പരാതി നല്‍കിയിരിക്കുകയാണ് മൈക്ക്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ വേണ്ടപ്പെട്ടവരെ മാത്രം പരിഗണിക്കുന്നുവെന്നാണ് പരാതി.ബന്ധുക്കളുടേയും സുഹൃത്തുകളുടേയും ചിത്രങ്ങള്‍ക്ക് അവാര്‍ഡ് നല്‍കാന്‍ കമലും…
പ്രഭാവര്‍മ്മയ്ക്കുള്ള ജ്ഞാനപ്പാന പുരസ്‌കാരത്തിന് സ്‌റ്റേ
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഈ വര്‍ഷത്തെ ജ്ഞാനപ്പാന പുരസ്‌കാരത്തിന് ജ്ഞാനപ്പാന പുരസ്‌കാരം കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവര്‍മ്മയ്ക്കായിരുന്നു. പൂന്താനം നമ്പൂതിരിയുടെ സ്മരണയ്ക്കായി എല്ലാവര്‍ഷവും ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് ജ്ഞാനപ്പാന പുരസ്‌കാരം. 50,001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. എന്നാല്‍…
കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് പ്രെഫ. സി.ജി. രാജഗോപാലിന്
ഡല്‍ഹി : കേന്ദ്ര സാഹിത്യ അക്കാദമിയുടെ 2019-ലെ വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം പ്രഫ. സി.ജി. രാജഗോപാലിന്. 50,000 രൂപയാണ് പുരസ്‌കാരം. തുളസീദാസിന്റെ ഹിന്ദി കൃതിയായ 'ശ്രീരാമചരിതമാനസം' മലയാളത്തില്‍ വിവര്‍ത്തനം ചെയ്തതിനാണിത്. ശ്രീരാമചരിതമാനസം (തുളസീദാസ രാമായണം) എന്നാണ് പദ്യത്തില്‍ തന്നെയുള്ള വിവര്‍ത്തനത്തിന്റെ പേര്.വിവിധ കോളേജുകളില്‍…
തിലകശ്രീ പുരസ്‌കാരം ഇന്ദ്രന്‍സിന്
മുണ്ടക്കയം: മുണ്ടക്കയം കലാകേന്ദ്രം പൂവരശ് തിലകശ്രീ പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിന്. പന്ന്യന്‍ രവീന്ദ്രനാണ് പുരസ്‌കാരം സമ്മാനിച്ചത്.