ഡല്‍ഹി: അന്താരാഷ്ട്ര വനിതാദിനത്തില്‍ സമൂഹത്തിന്റെ വിവിധ മേഖകളില്‍ മികവുതെളിച്ച 20 സ്ത്രീകള്‍ക്ക് രാജ്യം നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചു. മലയാളിക്ക് അഭിമാനമായി കാര്‍ത്ത്യായനിയമ്മയ്ക്ക് നാരീശക്തി പുരസ്‌കാരം ലഭിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് നാരീശക്തി പുരസ്‌കാരം നല്‍കി ആദരിച്ചത്. 96ാം വയസ്സില്‍ പഠനത്തിനെത്തി തുല്യതാ സാക്ഷരതാ പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയതാണ് കാര്‍ത്ത്യായനിയമ്മയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്. പുരസ്‌കാരം നേടിയതില്‍ സന്തോഷമെന്ന് കാര്‍ത്ത്യായനിയമ്മ പറഞ്ഞു. കേരളത്തില്‍നിന്ന് കര്‍ത്ത്യായനിയമ്മക്കൊപ്പം പുരസ്‌കാരത്തിന് അര്‍ഹയായ 105 വയസ്സുകാരി ഭാഗീരഥിയമ്മയ്ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഡല്‍ഹിയിലെത്താനായില്ല.