Archives for Keralam - Page 3
തിലകശ്രീ പുരസ്‌കാരം ഇന്ദ്രന്‍സിന്
മുണ്ടക്കയം: മുണ്ടക്കയം കലാകേന്ദ്രം പൂവരശ് തിലകശ്രീ പുരസ്‌കാരം നടന്‍ ഇന്ദ്രന്‍സിന്. പന്ന്യന്‍ രവീന്ദ്രനാണ് പുരസ്‌കാരം സമ്മാനിച്ചത്.
സാറാ ജോസഫിന് അക്ബര്‍ കക്കട്ടില്‍ പുരസ്‌കാരം
കോഴിക്കോട്: 2020ലെ അക്ബര്‍ കക്കട്ടില്‍ ട്രസ്റ്റിന്റെ പുരസ്‌കാരം സാറാ ജോസഫിന്. 50,000 രൂപയും പോള്‍ കല്ലാനോട് രൂപകല്‍പന ചെയ്ത ശില്‍പവുമാണ് പുരസ്‌കാരം. സാറയുടെ 'ബുധിനി' എന്ന നോവലിനാണ് പുരസ്‌കാരം. ഡോ.എം.എം. ബഷീര്‍, കെ. സച്ചിദാനന്ദന്‍, മുണ്ടൂര്‍ സേതുമാധവന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാര…
വനമിത്ര അവാര്‍ഡ് നാരായണന്‍ വൈദ്യര്‍ക്ക്
പയ്യന്നൂര്‍: സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ 2019 ലെ വനമിത്ര അവാര്‍ഡ് നാരായണന്‍ വൈദ്യര്‍ക്ക്. പ്രകൃതി ചൂഷണത്തില്‍ അന്യമാകുന്ന പച്ചപ്പിനെ സംരക്ഷിക്കുകയെന്ന ദൗത്യവുമായുള്ള സമര്‍പ്പിത ജീവിതമാണ് കാനായിയിലെ കുന്നത്ത് നാരായണന്‍ വൈദ്യരെ ഈ അംഗീകാരത്തിന്റെ നിറവിലെത്തിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ്…
സര്‍ക്കാറിന്റെ മാധ്യമ അവാര്‍ഡ് വി.ആര്‍. രാഗേഷിനും ഷിദ ജഗത്തിനും
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തില്‍ ജനറല്‍ റിപ്പോര്‍ട്ടിംഗില്‍ കേരള കൗമുദി കൊല്ലം ബ്യൂറോ ചീഫ് സി. വിമല്‍കുമാറിനാണ് അവാര്‍ഡ്. വികസനോന്‍മുഖ റിപ്പോര്‍ട്ടിംഗിനുള്ള അവാര്‍ഡ് ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ ലെനി ജോസഫിനാണ്. മാതൃഭൂമിയിലെ സീനിയര്‍ ന്യൂസ്…
സെറ-വനിത ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു
സെറ-വനിത ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം മോഹന്‍ലാലിന്. 'ലൂസിഫറിലെ' അഭിനയത്തിനാണു പുരസ്‌കാരം. പ്രതി പൂവന്‍കോഴിയിലെ അഭിനയ മികവിനു മഞ്ജു വാരിയര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കി. 'ലൂസിഫറിന്' പൃഥ്വിരാജ് മികച്ച സംവിധായകനുള്ള പുരസ്‌കാരം സ്വന്തമാക്കി. കുമ്പളങ്ങി നൈറ്റ്‌സ് ആണു…
സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ശക്തികാന്ത ദാസിന്
ഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിനെ 2020ലെ ഏഷ്യപസഫിക് 'സെന്‍ട്രല്‍ ബാങ്കര്‍ ഓഫ് ദി ഇയര്‍' പുരസ്‌കാരം. ലണ്ടന്‍ ആസ്ഥാനമായുള്ള 'ദി ബാങ്കര്‍' മാസികയാണ് പുരസ്‌കാരം നല്‍കുന്നത്. ആവര്‍ത്തിച്ചുള്ള സാമ്പത്തിക മാന്ദ്യവും 2019ല്‍ സെന്‍ട്രല്‍ ബാങ്ക് പലിശനിരക്ക് അഞ്ച് തവണ…
വിവര്‍ത്തന രത്‌ന പുരസ്‌കാരം പ്രഫ. സി.ജി. രാജഗോപാലിന്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവന്റെ വിവര്‍ത്തന രത്‌ന പുരസ്‌കാരം പ്രഫ. സി.ജി.രാജഗോപാലിന്. 25,000 രൂപയാണ് പുരസ്‌കാരം. രാജഗോപാലിനു ലഭിച്ചു. വിവര്‍ത്തന രത്‌നം സ്‌പെഷല്‍ ജൂറി പുരസ്‌കാരത്തിന് ശൈലജ രവീന്ദ്രന്‍ അര്‍ഹയായി. സി.ജി.രാജഗോപാല്‍ ഹിന്ദിയില്‍നിന്നു മലയാളത്തിലേക്കു…
പി.എസ്.സി പരീക്ഷയ്ക്ക് മികച്ച വിജയം നേടാന്‍ എളുപ്പവഴി
ഈ സൈറ്റിലെ വലതു വശത്തുള്ള വീഡിയോ ക്ലിക്ക് ചെയ്ത് കണ്ടശേഷം യൂട്യൂബ് മലയാളം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
സുഭദ്ര അന്തര്‍ജന പുരസ്‌കാരം എന്‍.സോമശേഖരന്
പ്രഥമ മള്ളിയൂര്‍ സുഭദ്ര അന്തര്‍ജന പുരസ്‌കാരം എന്‍ സോമശേഖരന്. 99,999 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. അധ്യാത്മിക മേഖലയില്‍ നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവും സേവനരംഗത്തെ കര്‍മ്മനിരതനും ഭാഗവതം അടക്കമുള്ള എല്ലാ പുരാണങ്ങളില്‍ ഉള്ള അവഗാഹം സാധാരണ ജനങ്ങളിലേക്ക് എത്തിക്കുവാനുള്ള പാണ്ഡിത്യം ഇവയെല്ലാം മുന്‍…
ശങ്കരസ്മൃതി പുരസ്‌കാരം എല്‍. സുബ്രഹ്മണ്യത്തിനും കവിതയ്ക്കും
കോട്ടയം : മള്ളിയൂര്‍ അധ്യാത്മികപീഠം ഏര്‍പ്പെടുത്തിയ ശങ്കരസ്മൃതി പുരസ്‌കാരം വയലിന്‍ വിദ്വാന്‍ എല്‍.സുബ്രഹ്മണ്യത്തിനും പത്‌നിയും ഗായികയുമായ കവിത കൃഷ്ണമൂര്‍ത്തിക്കും. ഭാഗവത ഹംസ ജയന്തിയോടനുബന്ധിച്ചാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1,25,000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്‌കാരം. ഫെബ്രുവരി രണ്ടിന് പുരസ്‌കാരം സമ്മാനിക്കും. പശ്ചാത്യ ഭാരതീയ…