Archives for കേരളം - Page 7
കമലാ സുരയ്യ എക്സലന്‍സ് അവാര്‍ഡ്
വിവിധ മേഘലകളില്‍ ശ്രദ്ധേയമായ വിജയം കൈവരിച്ച വ്യക്തികള്‍ക്കുള്ള കേരള കലാകേന്ദ്രം കമലാ സുരയ്യ എക്സലന്‍സ് അവാര്‍ഡ് കൈരളി ടിവി മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, അല്‍ സാഫി ട്രേഡിംഗ് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ദിവ്യ ഹരി എന്നിവര്‍ക്ക്. കലാകേന്ദ്രം രക്ഷാധികാരിയായിരുന്ന ടി.എന്‍.…
സ്കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം
കണ്ണൂര്‍: സംസ്ഥാന സ്കൂള്‍ കായികമേളയില്‍ പാലക്കാടിന് കിരീടം. 201 പോയിന്റുകളുമായാണ് പാലക്കാട് കിരീടം സ്വന്തമാക്കിയത്. സ്കൂളുകളില്‍ കോതമംഗലം മാര്‍ ബേസില്‍ ചാമ്ബ്യന്‍ പട്ടം സ്വന്തമാക്കി. 62 പോയിന്റാണ് മാര്‍ ബേസിലിന്റെ നേട്ടം. 2016ന് ശേഷം ഇതാദ്യമാണ് പാലക്കാട് കിരീടം ചൂടുന്നത്. സ്കൂളുകളില്‍…
നടി ശ്രീലക്ഷ്മി വിവാഹിതയായി
ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയായി. കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന് ജഹാംഗീറാണ് വരന്. കൊച്ചിയില്‍ ഗ്രാന്റ് ഹയാത്ത് ഹോട്ടലിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് പങ്കെടുത്തത്. അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെയും ജിജിന്റെയും വിവാഹം.
ഭിന്നശേഷി ശാക്തീകരണത്തിനുള്ള പുരസ്കാരം കേരളത്തിന്
തിരുവനന്തപുരം: 2019ലെ മികച്ച ഭിന്നശേഷി ശാക്തീകരണ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്കാരം കേരളത്തിന്. ഭിന്നശേഷിക്കാരുടെ അവകാശ സംരക്ഷണത്തിനും ശാക്തീകരണത്തിനും മുഖ്യധാരവത്ക്കണത്തിനുമായി സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഡിസംബര്‍ 3ന് ലോക ഭിന്നശേഷി ദിനത്തില്‍ ഡല്‍ഹി വിജ്ഞാന് ഭവനില്‍ നടക്കുന്ന ചടങ്ങില്‍…
കേരള നിയമസഭയുടെ മാധ്യമ പുരസ്കാരം
കേരള നിയമസഭയുടെ ആര്. ശങ്കരനാരായണന് തമ്പി മാധ്യമ പുരസ്കാരം മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസിന്. ദൃശ്യമാധ്യമ വിഭാഗം പുരസ്കാരം ന്യൂസ് പ്രൊഡ്യൂസര്‍ വിനു മോഹന്‍ ലഭിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പുരസ്കാരം നല്കി. ഭാഷാപോഷിണിയില്‍ പ്രസിദ്ധീകരിച്ച 'ചില മലയാളം…
ജയന്-രാഗമാലിക അവാര്‍ഡ് ഷിലയ്ക്ക്
തിരുവനന്തപുരം: ജയന് കലാസാംസ്കാരിക വേദിയുടെ ജയന്-രാഗമാലിക പുരസ്കാരം നടി ഷീലയ്ക്ക്. 25,000 രൂപയാണ് പുരസ്കാരം. നവംബര്‍ 16ന് വൈകിട്ട് 5ന് ടഗോര്‍ തിയറ്ററില്‍ നടക്കുന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി പുരസ്കാരം സമ്മാനിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന് ജയന് സ്മൃതി ചടങ്ങ് ഉദ്ഘാടനം…
നെഹ്റു ഫൗണ്ടേഷന് പുരസ്കാരം
തിരുവനന്തപുരം : നെഹ്റു ഫൗണ്ടേഷന് സംസ്ഥാന സമിതിയുടെ ഈ വര്‍ഷത്തെ ജവഹര്‍ലാല്‍ നെഹ്റു എക്സലന്‍സ് അവാര്‍ഡിന് സതീഷ് കുമാര്‍ അര്‍ഹനായി. സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കെ.എസ് .ആര്.ടി.സി നേരിടുന്ന പ്രതിസന്ധിയെ ക്കുറിച്ച് കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച അന്വേഷണാത്മകമായ റിപ്പോര്‍ട്ടുകള്‍ പരിഗണിച്ചാണ്…
സംസ്ഥാന കഥകളി പുരസ്കാരം
തിരുവനന്തപുരം: 2018ലെ സംസ്ഥാന കഥകളി പുരസ്കാരത്തിന് കലാമണ്ഡലം കുട്ടന്, മാടമ്പി സുബ്രഹ്മണ്യന് നമ്പൂതിരി എന്നിവരെ തെരഞ്ഞെടുത്തു. ഒരുലക്ഷം രൂപയാണ് പുരസ്കാരം. പല്ലാവൂര്‍ അപ്പു മാരാര്‍ പുരസ്കാരം പല്ലാവൂര്‍ രാഘവപ്പിഷാരടിക്കു നല്‍കും. കേരളീയ നൃത്തനാട്യ പുരസ്കാരം കലാ വിജയനു നല്‍കും. ഇരിങ്ങാലക്കുട ഉണ്ണായി…
ഇടശ്ശേരി അവാര്‍ഡ്…
ഈ വര്‍ഷത്തെ ഇടശ്ശേരി പുരസ്കാരം നാലുപേര്‍ക്ക്. ഉണ്ണി ആറിന്റെ 'വാങ്ക്', വി.ആര്. സുധീഷിന്റെ 'ശ്രീകൃഷ്ണന്', ജി.ആര്. ഇന്ദുഗോപന്റെ 'കൊല്ലപ്പാട്ടി ദയ', ഇ. സന്ധ്യയുടെ 'അനന്തരം ചാരുലത' എന്നീ കൃതികള്‍ക്കാണ് പുരസ്കാരം. 50,000 രൂപയാണ് പുരസ്കാരം. ജനുവരിയില്‍ പൊന്നാനിയില്‍ സംഘടിപ്പിക്കുന്ന ഇടശ്ശേരി അനുസ്മരണ…
ചെമ്പൈ പുരസ്കാരം ഉമയാള്‍പുരം കെ. ശിവരാമന്
ഗുരുവായൂര്‍: ഗുരുവായൂര്‍ ദേവസ്വം ഏര്‍പ്പെടുത്തിയ ശ്രീഗുരുവായൂരപ്പന് ചെമ്പൈ സ്മാരകപുരസ്കാരം മൃദംഗം കലാകാരന് ഡോ. ഉമയാള്‍പുരം കെ. ശിവരാമന്. 50,001 രൂപയും ഗുരുവായൂരപ്പന്റെ ചിത്രം ആലേഖനംചെയ്ത പത്തുഗ്രാം സ്വര്‍ണലോക്കറ്റും പ്രശസ്തിഫലകവുമടങ്ങിയതാണ് പുരസ്കാരം. 23ന് ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന സദസ്സില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്…