Archives for അയോദ്ധ്യാകാണ്ഡം - Page 4
അയോദ്ധ്യാകാണ്ഡം പേജ് 38
ആശ്രമോപാന്തെ ദശരഥപുത്രനു ണ്ടാശ്രിത വത്സല! പാര്‍ത്തിരുന്നീടുന്നു ശ്രുത്വാ ഭരദ്വാജനിത്ഥം സമുത്ഥായ ഹസ്തേ സമാദായ സാര്‍ഘ്യ പാദ്യാദിയും ഗത്വാ രഘുത്തമ സന്നിധൌ സത്വരം ഭക്തവൈ്യപൂജയിത്വാ സഹലക്ഷമണം ദൃഷ്ട്വാ രമാവരം രാമം ദയാപരം തുഷ്ട്യാ പരമാനന്ദാബെ്ധൗ മുഴുകിനാന്‍ ദാശരഥിയും ഭരദ്വാജപാദങ്ങ ളാശു വണങ്ങിനാന്‍ ഭാര്യാനുജാന്വിതം…
അയോദ്ധ്യാകാണ്ഡം പേജ് 35
തല്‍ക്ഷണം കൊണ്ടുവന്നു വടക്ഷീരവും ലക്ഷമണനോടും കലര്‍ന്നു രഘുത്തമന്‍ ശുദ്ധവടകഷീരഭൂമികളെക്കൊണ്ടു ബദ്ധമായോരു ജടാമകുടത്തൊടും സോദരന്‍ തന്നാല്‍ കുശദളാദ്യങ്ങളാല്‍ സാദരമാസ്തൃതമായ തല്പസ്ഥലേ പാനീയമാത്രമശിച്ചു വൈദേഹിയും താനുമായ് പള്ളിക്കുറുപ്പു കൊണ്ടീടിനാന്‍ പ്രാസാദമൂര്‍ദ്ധ്‌നി പര്യങ്കേ യഥാപുര വാസവും ചെയ്തുറങ്ങുന്നതുപോലെ ലക്ഷമണന്‍ വില്‌ളുമമ്പും ധരിച്ചന്തികേ രക്ഷിച്ചു നിന്നു ഗുഹനോടു…
അയോദ്ധ്യാകാണ്ഡം പേജ് 37
മംഗലാപാംഗിയാം ജാനകീദേവിയും ഗംഗയെ പ്രാര്‍ത്ഥിച്ചു നന്നായ് വണങ്ങിനാള്‍: ഗംഗേ! ഭഗവതീ! ദേവീ! നമോസ്തുതേ! സംഗേന ശംഭു തന്‍ മൌലിയില്‍ വാഴുന്ന സുന്ദരീ! ഹൈമവതീ! നമസ്‌തേ നമോ മന്ദാകിനീ! ദേവീ! ഗംഗേ! നമോസ്തു തേ! ഞങ്ങള്‍ വനവാസവും കഴിഞ്ഞാദരാ ലിങ്ങുവന്നാല്‍ ബലിപൂജകള്‍ നല്‍കുവന്‍…
അയോദ്ധ്യാകാണ്ഡം പേജ് 36
ഭോഗങ്ങളും നിജ കര്‍മ്മാനുസാരികള്‍ മിത്രാര്യുദാസീന ബാന്ധവ ദ്വേഷ്യമ ദ്ധ്യസ്ഥ സുഹൃജ്ജന ഭേദബുദ്ധിഭ്രമം ചിത്രമത്രേ നിരൂപിച്ചാല്‍ സ്വകര്‍മ്മങ്ങള്‍ യത്ര വിഭാവ്യതേ തത്ര യഥാ തഥാ ദു:ഖം സുഖം നിജകര്‍മ്മവശഗത മൊക്കെയെന്നുള്‍ക്കാമ്പുകൊണ്ടു നിനച്ചതില്‍ യദ്യദ്യദാഗതം തത്ര കാലാന്തരേ തത്തത് ഭുജിച്ചതിസ്വസ്ഥനായ് വാഴണം ഭോഗത്തിനായ്‌ക്കൊണ്ടു കാമിക്കയും…
അയോദ്ധ്യാകാണ്ഡം പേജ് 34
സീതാസമേതനാം രാമനെസ്‌സന്തതം ചേതസി ചിന്തിച്ചുചിന്തിച്ചനുദിനം പുത്രമിത്രാദികളോടുമിട ചേര്‍ന്നു ചിത്തശുദ്ധ്യാ വസിച്ചീടിനാനേവരും മംഗലാദേവതാവല്‌ളഭന്‍ രാഘവന്‍ ഗംഗാതടം പുക്കു ജാനകി തന്നോടും മംഗലസ്‌നാനവും ചെയ്തു സഹാനുജം ശ്രുംഗിവേരാവിദൂരേ മരുവീടിനാന്‍ ദാശരഥിയും വിദേഹതനൂജയും ശിംശപാമൂലേ സുഖേന വാണീടിനാര്‍ ഗുഹസംഗമം രാമാഗമനമഹോത്സവമെത്രയു മാമോദമുള്‍ക്കൊണ്ടു കേട്ടുഗുഹന്‍ തദാ സ്വാമിയായിഷ്ടവയസ്യനായുള്ളൊരു…
അയോദ്ധ്യാകാണ്ഡം പേജ് 33
ഇത്തരം ചൊല്‌ളി വിലപിച്ചു സര്‍വ്വരും സത്വരം തേരിന്‍ പിറകെ നട കൊണ്ടാര്‍ മന്നവന്‍ താനും ചിരം വിലപിച്ചഥ ചൊന്നാന്‍ പരിചക്രന്മാരൊടാകുലാല്‍ എന്നെയെടുത്തിനിക്കൊണ്ടുപോയ് ശ്രീരാമന്‍ തന്നുടെ മാത്രുഗേഹത്തിങ്കലാക്കുവിന്‍ രാമനെ വേറിട്ടു ജീവിച്ചു ഞാനിനി ഭൂമിയില്‍ വാഴ്‌കെന്നതിലെ്‌ളന്നു നിര്‍ണ്ണയം എന്നതു കേട്ടോരു ഭൃത്യജനങ്ങളും മന്നവന്‍…
അയോദ്ധ്യാകാണ്ഡം പേജ് 32
ദുഷേ്ട! നിശാചരീ! ദുര്‍വൃത്തമാനസേ! കഷ്ടമോര്‍ത്തോളം കഠോരശീലേ! ഖലേ! രാമന്‍ വനത്തിന്നു പോകേണമെന്നലേ്‌ളാ താമസശീലേ! വരത്തെ വരിച്ചു നീ ജാനകീദേവിക്കു വല്‍ക്കലം നല്‍കുവാന്‍ മാനസേ തോന്നിയതെന്തൊരു കാരണം? ഭക്ത്യാ പതിവ്രതയാകിയ ജാനകി ഭര്‍ത്താവിനോടുകൂടെ പ്രയാണം ചെയ്കില്‍ സര്‍വ്വാഭരണവിഭൂഷിതഗാത്രിയായ് ദിവ്യാംബരം പൂണ്ടനുഗമിചീടുക. കാനനദു:ഖനിവാരണാര്‍ത്ഥം പതി…
അയോദ്ധ്യാകാണ്ഡം പേജ് 31
ബാലിശന്മാരേ! മനുഷ്യനായീശ്വരന്‍ രാമവിഷയമീവണ്ണമരുള്‍ ചെയ്തു വാമദേവന്‍ വിരമിച്ചോരനന്തരം വാമദേവവചനാമൃതം സേവിച്ചു രാമനെ നാരായണനെന്നറിഞ്ഞുടന്‍ പൌരജനം പരമാനന്ദമായൊരു വാരാന്നിധിയില്‍ മുഴുകിനാരേവരും രാമസീതാരഹസ്യം മുഹുരീദൃശ മാമോദപൂര്‍വകം ധ്യാനിപ്പവര്‍ക്കെല്‌ളാം രാമദേവങ്കലുറച്ചൊരു ഭക്തിയു മാമയനാശവും സിദ്ധിയ്ക്കുമേവനും ഗോപനീയം രഹസ്യം പരമീദൃശം പാപവിനാശനം ചൊന്നതിന്‍ കാരണം രാമപ്രിയന്മാര്‍ ഭവാന്മാരെന്നോര്‍ത്തു…
അയോദ്ധ്യാകാണ്ഡം പേജ് 30
കാരണപൂരുഷനാകുമീ രാഘവന്‍ നിര്‍ഹ്രാദമോടു നരസിംഹരൂപമായ് പ്രഹ്‌ളാദനെപ്പരിപാലിച്ചുകൊള്ളുവാന്‍ ക്രൂരങ്ങളായ നഖരങ്ങളെക്കൊണ്ടു ഘോരനായോരു ഹിരണ്യകശിപു തന്‍ വക്ഷപ്രദേശം പ്രപാടനം ചെയ്തതും രക്ഷാചതുരനാം ലക്ഷമീവരനിവന്‍ പുത്രലാഭാര്‍ത്ഥമദിതിയും ഭക്തിപൂ ണ്ടര്‍ത്ഥിച്ചു സാദരമര്‍ച്ചിക്ക കാരണം എത്രയും കാരുണ്യമോടവള്‍ തന്നുടെ പുത്രനായിന്ദ്രാനുജനായ് പിറന്നതി ഭക്തനായോരു മഹാബലിയോടു ചെ ന്നര്‍ത്ഥിച്ചു മൂന്നടിയാക്കി…
അയോദ്ധ്യാകാണ്ഡം പേജ് 29
കഷ്ടമാഹന്ത! കഷ്ടം! പശ്യ പശ്യ ഹാ! കഷ്ടമെന്തിങ്ങനെ വന്നതു ദൈവമേ! സോദരനോടും പ്രണയിനി തന്നോടും പാദചാരേണസഹായവും കൂടാതെ ശര്‍ക്കരാകണ്ടക നിമ്നോന്നതയുത ദുര്‍ഘടമായുള്‍ല ദുര്‍ഗ്ഗമാര്‍ഗ്ഗങ്ങളില്‍ രക്തപത്മത്തിനു കാഠിന്യമേകുന്ന മുഗ്ദ്ധമൃദുതരസ്നിഗ്ദ്ധപാദങ്ങളാല്‍ നിത്യം വനാന്തെ നടക്കെന്നു കല്‍പ്പിച്ച പൃഥ്വീശചിത്തം കഠോരമത്രേ തുലോം പുത്രവാത്സല്യം ദശരഥന് തന്നോളം…