Archives for ഭാഷാജാലം - Page 2

ഭാഷാജാലം 23- അമ്മായിപ്പഞ്ചതന്ത്രം കൊണ്ട് അമ്മാനമാടുന്നവര്‍

അമ്മാനം, അമ്മാനയാടുക, അമ്മാനമാടുക എന്നിങ്ങനെയുള്ള പദപ്രയോഗങ്ങള്‍ മലയാളത്തില്‍ സാധാരണമാണ്. രാമചരിതത്തില്‍ ' മാമലൈയുമൊക്കെടുത്തുടനമ്മാനയാടി വന്നു' എന്നു ചീരാമകവി എഴുതുന്നു. അമ്മാന എന്നത് ഒരു കുരുവാണ്. അമ്മാനയാടുന്നതിന് ഉപയോഗിക്കുന്ന ഉരുണ്ട കുരു. ഉരുണ്ട വസ്തുക്കളെ ഒന്നിനുമേല്‍ മറ്റൊന്നായി മുകളിലേക്കെറിഞ്ഞ് താഴെവീഴുമ്പോള്‍ പിടിച്ച് വീണ്ടും…
Continue Reading

ഭാഷാജാലം 22- ഇല്ലത്തുനിന്നിറങ്ങുകയും ചെയ്തു അമ്മാത്തെത്തിയതുമില്ല

അംബുജം എന്നാല്‍ താമരയാണെന്ന് എല്ലാവര്‍ക്കുമറിയാം. അംബുജം എന്നത് കവികള്‍ക്ക് വളരെയിഷ്ടപ്പെട്ട ഒരു പദമാണ്. പ്രാചീനകവികളില്‍ ആ പദം ഉപയോഗിക്കാത്തവരായി അധികംപേരില്ല. വേതാള കഥയില്‍, 'കുളിക്കമൂലം പരിഗളിച്ച മഷികൊണ്ടു ജ്വലിച്ചംബുജങ്ങളെപ്പഴിക്കും നയനങ്ങള്‍' എന്നു കാണാം. അംബുജത്തിന് വേറെയും അര്‍ഥങ്ങള്‍ നോക്കുക: നീര്‍ക്കടമ്പ്, ആറ്റുവഞ്ഞി,…
Continue Reading

ഭാഷാജാലം 21- അമ്പാടിതന്നിലൊരുണ്ണീ…കുളക്കോഴിയല്ലോ അംബുകുക്കുടം

അമ്പാടി എന്നു കേള്‍ക്കാത്ത ആരാണുള്ളത്? അമ്പാടിതന്നിലൊരുണ്ണിയായ കൃഷ്ണനെ അറിയാത്തവരും ഉണ്ടാകില്ല. കൃഷ്ണന്‍ മഥുരയിലാണ് ജനിച്ചതെങ്കിലും, അവിടത്തെ ഗോകുലത്തിന് തമിഴില്‍ ഉണ്ടായ അരുമയായ വാക്കാണ് അമ്പാടി. ഗോകുലമാണല്ലോ കൃഷ്ണന്‍ ജനിച്ചുവളര്‍ന്നയിടം. പക്ഷേ, തമിഴ്, മലയാള കവികളെല്ലാം പ്രാചീനകാലംമുതല്‍ക്കേ അമ്പാടി എന്നു പ്രയോഗിച്ചുപോന്നു. ആയര്‍പാടി,…
Continue Reading

ഭാഷാജാലം 20– യജ്ഞത്തിനു കൊള്ളാത്ത അമേധ്യം, അമ്പലത്തിനു കൊള്ളുന്ന വാസി

അമേധ്യം എന്നാലെന്തെന്ന് എല്ലാവര്‍ക്കുമറിയാം. ഇതൊരു സംസ്‌കൃത വാക്കാണ്. അമേധ്യ എന്നതിന് ആദ്യമുണ്ടായ അര്‍ഥം യജ്ഞയോഗ്യമല്ലാത്തത്, യാഗത്തിന് കൊള്ളരുതാത്തത് എന്നാണ്. ബൃഹദാരണ്യകോപനിഷത്തില്‍ ഇങ്ങനെ പറയുന്നു: '' യശസ്സും വീര്യവുമായ പ്രാണങ്ങള്‍ ശരീരത്തില്‍നിന്ന് നിഷ്‌ക്രമിച്ചപ്പോള്‍ പ്രജാപതിയുടെ ആ ശരീരം വീങ്ങുവാന്‍ തുടങ്ങി. അമേധ്യമായിത്തീരുകയും ചെയ്തു.''…
Continue Reading

ഭാഷാജാലം 19 അമൃതകലയും അമൃതവിശേഷങ്ങളും

അമൃതം, അമൃത, അമൃതകം തുടങ്ങിയ സംസ്‌കൃതവാക്കുകള്‍ നമുക്ക് നിത്യപരിചിതമാണ്. മൃതം എന്നതിന്റെ നിഷേധാര്‍ഥപദമാണ് അമൃതം. മരണത്തെ ഇല്ലാതാക്കുന്നതാണ് അമൃതം. ദേവന്മാരും അസുരന്മാരും ചേര്‍ന്ന് പാലാഴി കടഞ്ഞപ്പോള്‍ ഉയര്‍ന്നുവന്നതാണ് അമൃതം. അസുരന്മാര്‍ തട്ടിയെടുത്തുകൊണ്ടോടിയെങ്കിലും ദേവന്മാര്‍ മഹാവിഷ്ണുവിന്റെ സഹായത്തോടെ വീണ്ടെടുത്തതോടെയാണ് അവര്‍ അമരന്മാരായത്. മത്ത്…
Continue Reading

ഭാഷാജാലം 18 അമലയും അമലനും അമാലനും

സംസ്‌കൃതത്തിലും മലയാളത്തിലുമുള്ള അനേകം പദങ്ങളുടെ മുമ്പില്‍ 'അ' ചേര്‍ത്ത് നിഷേധാര്‍ഥമുളവാക്കുന്ന വിദ്യ പണ്ടേ സ്വീകരിച്ചിട്ടുണ്ട്. എന്നു കരുതി 'അ'യില്‍ തുടങ്ങുന്ന എല്ലാ വാക്കുകളും നിഷേധാര്‍ഥത്തെ ഉത്പാദിപ്പിക്കുന്നു എന്നു കരുതുകയുമരുത്. മര്‍ത്യന്‍ എന്ന മനുഷ്യനോട് അ ചേര്‍ത്ത് അമര്‍ത്യനാക്കുന്നതാണ് ദേവന്‍. സംസ്‌കൃതമായ അമല,…
Continue Reading

ഭാഷാജാലം 17 അമരവും അമരാവതിയും കടന്ന്…

അമരം എന്ന വാക്ക് പലപ്പോഴും അര്‍ഥം തെറ്റിച്ച് മനസ്സിലാക്കുന്ന ഒന്നാണ്. അമരവും അണിയവും പരസ്പരം മാറിപ്പോകും. വള്ളംകളിയുടെ നാടായ കേരളത്തില്‍ അമരത്തും അണിയത്തും പ്രകടമാകുന്ന ആവേശം അറിയാമല്ലോ. അമരത്തിരിക്കുന്നവന്‍ എന്നാല്‍ വള്ളത്തിന്റെ പിന്നിലിരിക്കുന്നവന്‍ എന്നാണര്‍ഥം, അല്ലാതെ മുന്നിലിരിക്കുന്നവന്‍ എന്നല്ല. എന്നാല്‍, വള്ളത്തിന്റെ…
Continue Reading

ഭാഷാജാലം 16 അമൈച്ചറാണേ അമാത്യന്‍

അമൈ എന്ന തമിഴ് ധാതുവില്‍നിന്നാണ് അമക്കുക, അമുക്കുക തുടങ്ങിയ വാക്കുകളുണ്ടായത്. ഞെരുങ്ങുക എന്ന അര്‍ഥത്തില്‍ അമുങ്ങുക എന്നതില്‍ നിന്നുവന്നത്. ഭാരത്തിന്റെ അടിയില്‍ ഞെരുങ്ങുക. ഞെക്കല്‍, ഞെരുങ്ങല്‍ എല്ലാം അമുക്കല്‍ ആണ്. കീഴടക്കുക, അമര്‍ച്ചചെയ്യുക എന്നൊക്കെയും അര്‍ഥഭേദമുണ്ട്. എന്നാല്‍, വ്യവഹാരഭാഷയില്‍ കളിപ്പിച്ചെടുക്കുക, അപഹരിക്കുക,…
Continue Reading

ഭാഷാജാലം 15 അഭ്രവും അഭ്രികവും പിന്നെ ഗിരിജാമലവും

അഭ്രം എന്ന വാക്ക് സംസ്‌കൃതമാണ്. ആകാശം എന്നത് പ്രാഥമികാര്‍ഥം. എന്നാല്‍, നിരവധി അര്‍ഥങ്ങള്‍ വേറെയുമുണ്ട്. അഭ്ര എന്ന വാക്ക് മുന്നില്‍ച്ചേര്‍ത്ത് സമസ്തപദമാക്കിയ പദങ്ങള്‍ ഒട്ടേറെ. ഒന്നിനെയും ഭരിക്കാത്തത് എന്നും ശൂരനാട് കുഞ്ഞന്‍പിള്ള പറയുന്നു. അഭ്രപ്രദേശം, അഭ്രമണ്ഡലി, ശരദഭ്രവീഥി എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ പ്രാചീനകൃതികളില്‍…
Continue Reading

ഭാഷാജാലം 14 കുടിയേറ്റക്കാരന്‍ പോലുമറിയാത്ത അഭിഷ്യന്ദവമനം

അഭിശംസി എന്നൊരു പദം സംസ്‌കൃതത്തിലുണ്ട്. നിന്ദിക്കുന്നവന്‍, അവമാനിക്കുന്നവന്‍, ദൂഷണം ചെയ്യുന്നവന്‍ എന്നെല്ലാമാണ് അര്‍ഥം. ഇല്ലാത്ത ദോഷം ഉണ്ടാക്കി പറയുന്നതാണ് അഭിശാപം. പിരാക്ക് എന്നും ശുദ്ധ മലയാളത്തില്‍ പറയും. ഇല്ലാത്ത കുറ്റം ഉണ്ടാക്കി പറയുന്നവനെയും പിരാകുന്നവനെയും അഭിശാപകന്‍ എന്നു വിളിക്കും. ശാപം മൂലമുണ്ടാകുന്ന…
Continue Reading