Archives for News - Page 6
സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ് (84) അന്തരിച്ചു
പാരിസ്: ലോകപ്രശസ്ത സംവിധായകന്‍ ഫെര്‍ണാണ്ടോ സൊളാനസ് (84) അന്തരിച്ചു. അര്‍ജന്റീനയിലെ ജനാധിപത്യവിരുദ്ധ ഭരണകൂടങ്ങളോടും അധോലോക സംഘങ്ങളോടും സിനിമയിലൂടെയും രാഷ്ട്രീയത്തിലൂടെയും പോരാടിയ അര്‍ജന്റീനന്‍ സംവിധായകനായ സൊളാനസിനാണ് 2019ല ഐ.എഫ്.എഫ്.കെയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നല്‍കിയത്. അതേറ്റുവാങ്ങാന്‍ സൊളാനസ് തിരുവനന്തപുരത്ത് എത്തുകയും ചെയ്തു.…
മഹാകവി അക്കിത്തം ഓര്‍മയായി, വിടവാങ്ങിയത് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകവി
തൃശൂര്‍: ജ്ഞാനപീഠം ജേതാവും മലയാളത്തിലെ ഇരുപതാം നൂറ്റാണ്ടിന്റെ മഹാകവിയുമായ അക്കിത്തം അച്യുതന്‍ നമ്പൂതിരി അന്തരിച്ചു. 94 വയസ്സായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിരിക്കെ വ്യാഴാഴ്ച രാവിലെ നാണ് അന്ത്യം.പാലക്കാട് കുമരനല്ലൂരിലെ അമേറ്റൂര്‍ അക്കിത്തത്ത് മനയില്‍ 1926 മാര്‍ച്ച് 18ന് അക്കിത്തത്ത് വാസുദേവന്‍…
വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്, കൃതി ‘ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം
തിരുവനന്തപുരം: നാല്പത്തിനാലാമത് വയലാര്‍ അവാര്‍ഡ് ഏഴാച്ചേരി രാമചന്ദ്രന്റെ 'ഒരു വെര്‍ജീനിയന്‍ വെയില്‍ക്കാലം ' എന്ന കവിതാസമാഹാരത്തിന് ലഭിച്ചു. വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് അധ്യക്ഷന്‍ പെരുമ്പടവം ശ്രീധരനാണ് തിരുവനന്തപുരത്ത് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പനചെയ്ത ശില്‍പവും…
ശൂലകുഠാരിയമ്മ തെയ്യം
വടക്കേ മലബാറില്‍ കെട്ടിയാടുന്ന ഒരു തെയ്യം. നരായുധമ്മാല, തിരുവാര്‍മൊഴി, മരക്കലത്തമ്മ എന്നീ പേരുകളുമുള്ള ഭഗവതിയുടെ തെയ്യമാണ്. പാലപ്പുറത്ത്, കപ്പോത്ത്, എടമന, മുട്ടില്, ചീര്‍ങ്ങോട്ട്, വെളുത്തൂല്, എന്നീ ഏഴു സ്ഥാനങ്ങളില്‍ ശൂലകുഠാരിയമ്മ എന്നറിയപ്പെടുന്നു. കഥ ഇതാണ്: ശ്രീശൂലയില്ലത്തെ തിരുവടി കനകമലയിലെ കനകക്കന്നിയെ വിവാഹം…
എസ്.ജയചന്ദ്രന്‍ നായര്‍ക്ക് സമഗ്രസംഭാവനാ പുരസ്‌കാരം
തിരുവനന്തപുരം: മലയാള പത്രപ്രവര്‍ത്തന, സാഹിത്യ രംഗത്തെ സമഗ്ര സംഭാവന മുന്‍നിര്‍ത്തി എഷ്യാപോസ്റ്റും ന്യൂ ഇന്ത്യാ ബുക്‌സും ചേര്‍ന്ന് നല്‍കുന്ന പ്രഥമ അവാര്‍ഡിന് എസ്.ജയചന്ദ്രന്‍ നായരെ തിരഞ്ഞെടുത്തു. 50001 രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം.പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങളായ ആര്‍ക്കിടെക്റ്റ് ജി.ശങ്കര്‍, മാധ്യമപ്രവര്‍ത്തകന്‍ വി.വി.വേണുഗോപാല്‍,…
കഥപറച്ചിലിന്റെ പ്രാധാന്യം ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡല്‍ഹി: മന്‍ കീ ബാത്തിന്റെ പുതിയ അധ്യായത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി കഥപറച്ചിലിന്റെ പ്രാധാന്യത്തെപ്പറ്റി ആവര്‍ത്തിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. കഥകളുടെ ചരിത്രത്തിന് മാനവസംസ്‌കാരത്തോളം പഴക്കമുണ്ടെന്നും എവിടെ ഒരു ആത്മാവുണ്ടോ അവിടെ ഒരു കഥയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. കുടുംബത്തിലെ മുതിര്‍ന്ന അംഗം കഥ…
ഡോ. പി.എം.മാത്യു വെല്ലൂര്‍ അന്തരിച്ചു, കടന്നുപോയത് മനശ്ശാസ്ത്ര വിഷാരദന്‍
തിരുവനന്തപുരം: പ്രമുഖ മനഃശാസ്ത്രജ്ഞനും എഴുത്തുകാരനുമായ ഡോ. പി.എം. മാത്യു വെല്ലൂര്‍ (87) അന്തരിച്ചു. പട്ടം പ്ലാമൂട് ചാരാച്ചിറയിലെ വീട്ടിലായിരുന്നു അന്ത്യം.തിരുവനന്തപുരം മനഃശാസ്ത്ര ചികിത്സാകേന്ദ്രത്തിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്‌സണാലിറ്റി ഡെവലപ്‌മെന്റിന്റെയും ഡയറക്ടറായിരുന്നു. സര്‍വവിജ്ഞാനകോശത്തില്‍ മനഃശാസ്ത്രവിഭാഗത്തിന്റെ എഡിറ്ററായി അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചു. നിരവധി മനഃശാസ്ത്ര…
സംഗീത ഇതിഹാസം എസ്.പി ബാലസുബ്രഹ്മണ്യം ഓര്‍മ്മയായി, നിലച്ചത് അഭൗമമായ ശബ്ദസൗകുമാര്യം
ചെന്നൈ: തെന്നിന്ത്യയിലെ മാസ്മരിക ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. എം.ജി.എം. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് ന് ആയിരുന്നു അന്ത്യം. രണ്ടാഴ്ച മുമ്പ് കോവിഡ് നെഗറ്റീവ് ആയെങ്കിലും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ മൂലം വെന്റിലേറ്ററില്‍ നിന്ന് മാറ്റിയിരുന്നില്ല. കഴിഞ്ഞ…
ഒറ്റനാള്‍ 12 മണിക്കൂര്‍, 21 ഗാനങ്ങള്‍ പാടി റെക്കാഡിട്ട് അതുല്യനായി എസ്.പി.ബി
ചെന്നൈ: ഒറ്റനാള്‍ 12 മണിക്കൂര്‍, 21 ഗാനങ്ങള്‍ പാടി റെക്കാഡിട്ട് അതുല്യനായി എസ്.പി.ബി. അദ്ദേഹത്തിനു പകരംവയ്ക്കാന്‍ അദ്ദേഹം മാത്രം. അതൊരു റെക്കാഡാണ്. ആ റെക്കാഡ് ഇതുവരെ ആരും തകര്‍ത്തിട്ടില്ല. തകര്‍ക്കാനാവുമെന്നും തോന്നുന്നില്ല.കന്നട സംഗീത സംവിധായകനായ ഉപേന്ദ്രകുമാറിന് വേണ്ടിയാണ് അദ്ദേഹം 12 മണിക്കൂര്‍…
സംഗീത മാന്ത്രികന്‍ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു
മുംബയ്: ഹിന്ദുസ്ഥാനി സംഗീതത്തില്‍ മാസ്മരിക വിസ്മയം തീര്‍ത്ത പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു. 90 വയസ്സായിരുന്നു. അമേരിക്കയിലാണ് ജസ് രാജിന്റെ അന്ത്യമെന്ന് മകള്‍ ദുര്‍ഗാ ജസ് രാജ് വാര്‍ത്താ എജന്‍സിയോട് പറഞ്ഞു.പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ ലഭിച്ചിട്ടുള്ള അനുഗൃഹീത ഗായകനാണ്…